27.1 C
Kottayam
Saturday, May 4, 2024

സിംഹത്തിന്റെ കൂട്ടിലേക്ക് എടുത്ത് ചാടി യുവാവ്! പീന്നീട് സംഭവിച്ചത്; വീഡിയോ വൈറല്‍

Must read

ന്യൂഡല്‍ഹി: സിംഹത്തിന്റെ കൂട്ടിലേക്ക് എടുത്തുചാടിയ യുവാവിന്റെ വീഡിയോ ദൃശ്യങ്ങള്‍ വൈറലാകുന്നു. ഡല്‍ഹിയിലെ ദേശീയ സുവോളജിക്കല്‍ പാര്‍ക്കിലെ സിംഹക്കൂട്ടിലേക്കാണ് ഇയാള്‍ എടുത്തുചാടിയത്. ഉച്ചയ്ക്ക് 12.30 ഓടെയായിരുന്നു സംഭവം. ഇയാളെ പിന്നീട് മൃഗശാല ജീവനക്കാര്‍ രക്ഷിച്ചു. ചുറ്റുമതിലിനകത്തേക്ക് ചാടി സിംഹത്തിന് അരികിലെത്തിയ ഇയാള്‍ സിംഹത്തിനോട് സംസാരിക്കാന്‍ ശ്രമിച്ചു. എന്നാല്‍ ജീവനക്കാരന്റെ കൃത്യമായ ഇടപെടലോടെ ഒരു ഉപദ്രവവും കൂടാതെ ഇയാളെ രക്ഷപ്പെടുത്തുകയായിരിന്നു. ഇയാള്‍ മാനസിക അസ്വാസ്ഥ്യമുള്ളയാളെന്നാണ് റിപ്പോര്‍ട്ടുകള്‍.

 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week