പരോളിലിറങ്ങിയ കൊലക്കേസ് പ്രതി കുളിമുറിയില്‍ ഒളിഞ്ഞുനോക്കിയ കേസില്‍ അറസ്റ്റില്‍

അറക്കുളം: കൊലപാതകക്കേസില്‍ ജീവപര്യന്തം ശിക്ഷിക്കപ്പെട്ട് പരോളിലിറങ്ങിയ യുവാവ് മറ്റൊരുവീട്ടിലെ കുളിമുറിയില്‍ ഒളിഞ്ഞുനോക്കിയ കേസില്‍ റിമാന്‍ഡിലായി. അറക്കുളം ആലാനിക്കല്‍ എസ്റ്റേറ്റിന് സമീപം താമസിക്കുന്ന ഒഴുങ്ങാലില്‍ ജഗദീഷ്(28) ആണ് പിടിയിലായത്.

2013-ല്‍ മേലുകാവ് സ്റ്റേഷന്‍പരിധിയിലെ നീലൂരില്‍ യുവാവിനെ കൊലപ്പെടുത്തിയ കേസില്‍ ശിക്ഷിക്കപ്പെട്ട് പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ കഴിയുകയായിരുന്നു ഇയാള്‍. കാമുകിയെ സ്വന്തമാക്കുന്നതിനായി അവരുടെ ഭര്‍ത്താവിനെ കൊലപ്പെടുത്തിയ കേസിലായിരുന്നു ശിക്ഷ. കോവിഡിനെ തുടര്‍ന്നാണ് ഇയാള്‍ക്ക് പരോള്‍ അനുവദിച്ചത്.

വീട്ടില്‍ അമ്മയ്ക്കും സഹോദരനുമൊപ്പം കഴിഞ്ഞിരുന്ന ഇയാള്‍ വെള്ളിയാഴ്ച വൈകീട്ടാണ് പ്രശ്‌നമുണ്ടാക്കിയത്. വീട്ടുകാരുടെ പരാതിയെ തുടര്‍ന്ന് കാഞ്ഞാര്‍ സര്‍ക്കിള്‍ ഇന്‍സ്പക്ടര്‍ സോള്‍ജിമോന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് ഇയാളെ അറസ്റ്റുചെയ്തത്. കോടതിയില്‍ ഹാജരാക്കി റിമാന്‍ഡുചെയ്തു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News