മകളുടെ പ്രണയബന്ധം ഒഴിവാക്കാനായി ജോത്സ്യനെ സമീപിച്ചു; പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ജോത്സ്യന്‍ പീഡിപ്പിച്ചു

കൊല്ലം: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ കേസില്‍ ജോത്സ്യന്‍ പിടിയില്‍. കൊല്ലം പരവൂര്‍ പൂതക്കുളം അംബികാ മേക്കപ്പ് ജംഗ്ഷന് സമീപം തിരുവോണം വീട്ടില്‍ വിജയകുമാറിനെയാണ് പോക്‌സോ ചുമത്തി പരവൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്.

ഇരുപത്തിയഞ്ചുകാരനായ യുവാവുമായി പെണ്‍കുട്ടി പ്രണയത്തിലായിരുന്നു. ഈ ബന്ധം പെണ്‍കുട്ടിയുടെ വീട്ടുകാര്‍ എത്തിരുന്നു. പ്രണയബന്ധത്തില്‍ നിന്നും മകളെ പിന്മാറ്റാനായി അമ്മയാണ് പെണ്‍കുട്ടിയുമായി അംബികാ ജംഗ്ഷന് സമീപമുള്ള ജോത്സ്യന്റെ വീട്ടിലെത്തിയത്.

തുടര്‍ന്ന് യുവാവുമായുള്ള ബന്ധം ഒഴിവാക്കാന്‍ പെണ്‍കുട്ടിക്ക് ചരട് ജപിച്ച് കെട്ടിയ ശേഷം ഇയാള്‍ കടന്നുപിടിച്ച് ലൈംഗികാതിക്രമം നടത്തുകയായിരുന്നു. പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണ് ജോത്സ്യനെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News