മുംബൈ: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്ക് മുന്പില് നഗ്നതാ പ്രദര്‍ശനം നടത്തിയ യുവാവിന് തടവ് ശിക്ഷ. മുംബൈയിലാണ് സംഭവം. പ്രത്യേക പോക്സോ കോടതിയാണ് തടവ് ശിക്ഷ വിധിച്ചത്. പ്രതി നാലായിരം രൂപ പിഴയുമൊടുക്കണം.
പ്രതിയുമായി പെണ്‍കുട്ടിയുടെ കുടുംബത്തിന് പരിചയമുണ്ട്. കുട്ടി കോളജില്‍ പോയ സമയമാണ് ഇയാള്‍ നഗ്നതാ പ്രദര്‍ശനം നടത്തിയത്. പെണ്‍കുട്ടിയുടെ കുടുബം നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.
ശാരീരികമായ ആക്രമണം അല്ലെങ്കില്‍ പോലും ലൈംഗിക ഉദ്ദേശം വച്ച് നടത്തിയ പ്രവൃത്തി എന്ന് ചൂണ്ടിക്കാട്ടിയാണ് സ്പെഷ്യല്‍ ജഡ്ജ് എച്ച്.സി. ഷിണ്ടെ ശിക്ഷാവിധി പ്രഖ്യാപിച്ചത്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News