മലപ്പുറത്ത് കെട്ടിടത്തിന് മുകളില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി; ദുരൂഹത

മലപ്പുറം: കച്ചേരിപ്പടിയിലെ സ്വകാര്യ കെട്ടിടത്തിന് മുകളില്‍ യുവാവിനെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. വയനാട് കല്‍പറ്റ പുഴമുടി സ്വദേശി മേലേപറമ്പില്‍ വീട്ടില്‍ ജംഷീറാണ് മരിച്ചത്. കച്ചേരിപ്പടിയില്‍ ഗവ.ബോയ്സ് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ ഗ്രൗണ്ടിനോട് ചേര്‍ന്നുള്ള സ്വകാര്യ കെട്ടിടത്തിലാണ് മൃതദേഹം കണ്ടെത്തിയത്.

വെള്ളിയാഴ്ച ഉച്ചയോടെ ഇയാള്‍ കെട്ടിടത്തിന് മുകളിലെത്തിയതായാണ് റിപ്പോര്‍ട്ട്. ശനിയാഴ്ച ഉച്ചയോടെ തൊട്ടടുത്തുള്ള കെട്ടിടത്തിന് മുകളില്‍ കയറിയ നാട്ടുകാരാണ് മൃതദേഹം കണ്ടത്. തുടര്‍ന്ന് വിവരം പോലീസില്‍ അറിയിക്കുകയായിരുന്നു.തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം മെഡിക്കല്‍ കോളജ് മോര്‍ച്ചറിയിലേക്ക് മാറ്റി.

കാളികാവ് സ്വദേശിനിയായ യുവതിയെ വിവാഹം കഴിച്ച ഇയാള്‍ ഒരു വര്‍ഷത്തിലേറെയാണ് പിരിഞ്ഞു കഴിയുകയാണ്. മൂന്ന് വയസുള്ള കുട്ടിയുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News