കൊച്ചി: കലൂരിൽ ഓടയുടെ പണിക്കിടെ മതിലിടിഞ്ഞുവീണ് ഒരാൾ മരിച്ചു. രണ്ടുപേർ കുടുങ്ങിയിരുന്നു. ഇതിൽ ഒരാളെ പുറത്തെടുത്തു. ഇതര സംസ്ഥാന തൊഴിലാളികളാണ് അപകടത്തിൽപ്പെട്ടത്. അഗ്നിരക്ഷാസേനാ ഉദ്യോഗസ്ഥരും പോലീസും സംഭവസ്ഥലത്തെത്തിയാണ് രക്ഷാപ്രവർത്തനം നടത്തുന്നത്.കോൺക്രീറ്റ് പാളികൾക്കിടയിൽ കാൽ കുടുങ്ങിയ നിലയിലാണ് രണ്ടു തൊഴിലാളികളും.
കോൺക്രീറ്റ് മുഴുവനായും മുറിച്ചുമാറ്റാതെ ഇവർക്ക് കാൽ അനക്കാൻ പോലുമാകാത്ത സ്ഥിതിയായിരുന്നു. വലിയ പാളിയായതിനാൽ മുറിച്ചുമാറ്റാൻ രക്ഷാപ്രവർത്തകർക്ക് നന്നായി ബുദ്ധിമുട്ടേണ്ടിവന്നു.ഇവരെ പുറത്തെടുത്താൽ ആശുപത്രിയിലേക്ക് മാറ്റുന്നതിന് ആംബുലൻസ് അടക്കമുള്ള എല്ലാ സജ്ജീകരണങ്ങളും ഇവിടെ തയ്യാറാണ്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News