മദ്യത്തിന് പകരം സാനിറ്റൈസര്‍ കുടിച്ചയാള്‍ മരിച്ചു

കാട്ടാക്കട: സാനിറ്റൈസര്‍ കുടിച്ച ഗൃഹനാഥന്‍ മരിച്ചു. മലയിന്‍കീഴ് പോലീസ് സ്റ്റേഷന്‍ അതിര്‍ത്തിയില്‍പ്പെട്ട പേയാട് ചന്തമുക്ക് മേലെപുല്ലുവിള വീട്ടില്‍ രാജേന്ദ്രന്‍ ( 56 ) ആണ് മരിച്ചത്. സ്ഥിരമായി മദ്യപിക്കുന്നയാളാണ് രാജേന്ദ്രന്‍. മദ്യത്തിനു പകരം സ്ഥിരമായി സാനിറ്റൈസര്‍ കുടിക്കാറുണ്ടെന്നും വീട്ടുകാര്‍ മൊഴി നല്‍കിയതായി പോലീസ് പറയുന്നു.

കഴിഞ്ഞ ദിവസവും സാനിറ്റൈസര്‍ കുടിച്ചതിനെത്തുടര്‍ന്നു വയറുവേദന വരികയും മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിക്കുകയും ചെയ്തു. ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം സംഭവിച്ചത്. മദ്യത്തിനു പകരമായി സാനിറ്റൈസര്‍ കുടിക്കുന്നത് വളരെ അപകടകരമാണെന്നു ഡോക്ടര്‍മാര്‍ മുന്നറിയിപ്പ് നല്‍കി.

സാനിറ്റൈസറില്‍ ആള്‍ക്കഹോളിന്റെ അംശമുണ്ടെന്നതു കണക്കിലെടുത്താണ് ചിലര്‍ മദ്യത്തിനു പകരം സാനിറ്റൈസര്‍ പരീക്ഷിക്കുന്നത്. നേരത്തെയും മദ്യത്തിനു പകരം സാനിറ്റൈസര്‍ കുടിച്ച പലരും മരിച്ചിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News