പാലക്കാട് എസ്.ഡി.പി.ഐ പ്രവര്‍ത്തകര്‍ വെട്ടിപ്പരിക്കേല്‍പ്പിച്ച യുവാവ് മരണത്തിന് കീഴടങ്ങി

പാലക്കാട്: പനമണ്ണയില്‍ എസ്.ഡി.പി.ഐക്കാര്‍ വെട്ടിപ്പരിക്കേപ്പിച്ച യുവാവ് മരിച്ചു. പനമണ്ണ ചക്യാവില്‍ വിനോദാണ് മരിച്ചത്. പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം.

ഒറ്റപ്പാലം പനമണ്ണയിലെ പ്രാദേശിക തര്‍ക്കത്തിനിടെ മെയ് 31 ന് രാത്രിയാണ് സഹോദരങ്ങള്‍ക്ക് വെട്ടേല്‍ക്കുന്നത്. പനമണ്ണ ചക്യാവില്‍ വിനോദ്,രാമചന്ദ്രന്‍ എന്നിവരെ എന്നിവരെ എസ്ഡിപിഐ പ്രവര്‍ത്തകര്‍ മാരകായുധങ്ങളുമായി അക്രമിക്കുകയായിരുന്നു.

ഗുരതരമായി പരുക്കേറ്റ വിനോദ് പെരിന്തല്‍മണ്ണ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇന്ന് പുലര്‍ച്ചയോടെയാണ് മരിക്കുന്നത്. യുവാവിന് ആന്തരിക രക്തതസ്രാവമുണ്ടായതായാണ് വിവരം. വിനോദിന്റെ സഹോദരന്‍ രാമചന്ദ്രന്‍ മുന്‍ സംഘപരിവാര്‍ പ്രവര്‍ത്തകനായിരുന്നു.

സംഭവത്തില്‍ അമ്പലവട്ടം സ്വദേശികളായ മനാഫ്, ഇല്യാസ് എന്നിവര്‍ നേരത്തെ പിടിയിലായിട്ടുണ്ട്. കേസില്‍ ഇനിയും പ്രതികളുണ്ടെന്നാണ് പോലീസ് പറയുന്നത്. മരിച്ച വിനോദിന്റെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News