‘ഒന്നു രക്ഷിക്കാമോ?’ അപേക്ഷിച്ചിട്ടും കാഴ്ചക്കാരായി വഴിയാത്രക്കാര്‍; യുവാവിന് നഷ്ടമായത് ജീവന്‍

തിരുവല്ല: വളഞ്ഞവട്ടത്ത് കാറും ബൈക്കും കൂട്ടിയിടിച്ച് ഒരാള്‍ മരിച്ച സംഭവത്തില്‍ അപകടസ്ഥലത്ത് കാഴ്ചക്കാരായി വഴിയാത്രക്കാര്‍. പരുക്കേറ്റവരെ ആശുപത്രിയിലെത്തിക്കാന്‍ വൈകിയെന്നാണ് ആരോപണം. ഇടിച്ച കാറിന്റെ ഉമട അപകടസ്ഥലത്ത് കൂടിയവരോട് രക്ഷിക്കാമോ എന്ന് ചോദിച്ചിട്ടും പ്രതികരിച്ചില്ലെന്നു ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാണ്.

തലവടി സ്വദേശി ജിബു ആണ് മരിച്ചത്. ബൈക്കിലുണ്ടായിരുന്ന ഇയാളുടെ സുഹൃത്ത് തലവടി സ്വദേശി ജെഫിനെ പരുക്കുകളോടെ ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. നിരണം പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ മെഡിക്കല്‍ ഓഫീസര്‍ ഡോ. ബിംബിയുടെ കാറുമായാണ് ബൈക്ക് കൂട്ടിയിടിച്ചത്.

അപകടശേഷം യുവാക്കളെ ആശുപത്രിയിലേക്ക് മാറ്റാന്‍ ഇരുപത് മിനിറ്റോളം വൈകിയതായി സ്ഥലത്തുണ്ടായിരുന്നവര്‍ പറഞ്ഞു. തുടര്‍ന്നു ഇതുവഴി വന്ന കാറില്‍ പരുമല ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജിബു മരിക്കുകയായിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News