28.2 C
Kottayam
Friday, June 5, 2026

24 കോടി രൂപ ലഭിക്കാന്‍ 54 കാരന്റെ അതിസാഹസം: ഇന്‍ഷൂറന്‍സ് പോളിസിയെടുത്ത്, ഇരുകാലുകളും വെട്ടിമാറ്റി; രണ്ടു വര്‍ഷം തടവും പിഴയും വിധിച്ച് കോടതി

Must read

ഇന്‍ഷൂറന്‍സ് തുകയായി 24 കോടി രൂപ ലഭിക്കാന്‍ സ്വന്തം കാലുകള്‍ വെട്ടിമാറ്റിയ 54 കാരന് രണ്ടു വര്‍ഷം തടവ്. ഹംഗറിയിലെ നൈര്‍ക്‌സാസാരിയിലെ പെസ്റ്റ് സെന്‍ട്രല്‍ കോടതിയുടേതാണ് വിധി.

2014ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിനു മുന്നില്‍ പെട്ട് തന്റെ രണ്ടു കാലുകളും നഷ്ടപ്പെട്ടു എന്നായിരുന്നു ഇയാളുടെ അവകാശവാദം. എന്നാല്‍, ഇയാള്‍ റെയില്‍വേ ട്രാക്കില്‍ കിടന്നുറങ്ങി തന്റെ ഇരു കാലുകളും അപകടപ്പെടുത്തുകയായിരുന്നു എന്നാണ് പോലീസിന്റെ കണ്ടെത്തല്‍.

കാല്‍മുട്ടിനുതാഴെ നഷ്ടപ്പെട്ട ഇയാള്‍ കൃത്രിമ കാലുകള്‍ ഉപയോഗിച്ച് വീല്‍ചെയറിന്റെ സഹായത്തോടെയാണ് ജീവിക്കുന്നത്. അപകടം സംഭവിക്കുന്നതിന് മുമ്പുള്ള ദിവസം അപകടം സംഭവിച്ചാല്‍ ഇന്‍ഷൂറന്‍സായി വലിയ തുക ലഭിക്കുന്ന പോളിസികളില്‍ ഇയാള്‍ ചേര്‍ന്നിരുന്നു. ഇത് ശ്രദ്ധയില്‍പ്പെട്ട ഇന്‍ഷൂറന്‍സ് കമ്പനികളാണ് പോലീസിനെ വിവരമറിയിച്ചത്.



സംഭവത്തില്‍ സംശയം തോന്നിയ പോലീസ് ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. എന്നാല്‍, സേവിംഗ്സ് അക്കൗണ്ടുകളെക്കാള്‍ ഇന്‍ഷൂറന്‍സ് പോളിസികളില്‍ മികച്ച റിട്ടേണ്‍തുക ലഭിക്കുന്നതുകൊണ്ടാണ് താന്‍ ഇത്രയധികം പോളിസികള്‍ എടുത്തതെന്നായിരുന്നു പിടിയിലായ സമയത്ത് പ്രതിയുടെ വെളിപ്പെടുത്തല്‍.

എന്നാല്‍, തെളിവുകളുടെ അടിസ്ഥാനത്തില്‍ പ്രതി കുറ്റക്കാരനാണെന്ന് കണ്ടെത്തിയ കോടതി ശിക്ഷയായി രണ്ട് വര്‍ഷത്തെ ജയില്‍വാസവും 4,724 പൗണ്ട് പിഴയും വിധിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

‘എനിക്ക് ഒന്നും അറിയില്ല, ഞങ്ങള്‍ക്ക് ആരെയാണ് അവഗണിക്കേണ്ടത്, ഞാന്‍ ആരേയും അവഗണിക്കാറില്ല; ഞാനെന്ത് പറയാനാണ്’; വിനോദിനി ബാലകൃഷ്ണന്റെ ആരോപണത്തില്‍ ഇ പി ജയരാജൻ്റെ പ്രതികരണം; എം വി ഗോവിന്ദന് നേരെ...

തിരുവനന്തപുരം: അന്തരിച്ച മുതിര്‍ന്ന സി.പി.എം. നേതാവ് കോടിയേരി ബാലകൃഷ്ണന്റെ ഭാര്യ വിനോദിനി ബാലകൃഷ്ണന്‍ ഉന്നയിച്ച ഗുരുതരമായ ആരോപണങ്ങളില്‍ ഒടുവില്‍ പ്രതികരണവുമായി എല്‍.ഡി.എഫ്. മുന്‍ കണ്‍വീനറും മുതിര്‍ന്ന നേതാവുമായ ഇ.പി. ജയരാജന്‍ രംഗത്ത്. കോടിയേരി...

അഗാർക്കർ വെട്ടി, സൂര്യകുമാര്‍ യാദവിന്റെ പകരക്കാരന്‍ സഞ്ജു സാംസണ്‍ അല്ല; ട്വന്റി-20 നായകസ്ഥാനത്തേക്ക് ബിസിസിഐ പരിഗണിക്കുന്നത് ശ്രേയസ് അയ്യരെ; വൈഭവ് സൂര്യവംശിയും ഇന്ത്യന്‍ ടീമിലേക്ക്

മുംബൈ: സൂര്യകുമാര്‍ യാദവിന് പകരക്കാരനായി ശ്രേയസ് അയ്യര്‍ ഇന്ത്യന്‍ ട്വന്റി-20 ടീമിന്റെ നായകനായി വരുമെന്ന് റിപ്പോര്‍ട്ടുകള്‍. അയര്‍ലന്‍ഡ്, ഇംഗ്ലണ്ട് പര്യടനങ്ങള്‍ക്കുള്ള ഇന്ത്യന്‍ ടീമിനെയും പുതിയ നായകനെയും ശനിയാഴ്ച ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നാണ് വിവരം. ഇക്കഴിഞ്ഞ...

ഒമാനെ ഞെട്ടിച്ച് എണ്ണ ടെർമിനലിൽ വൻ സ്ഫോടനം; നടന്നത് ‘ഡ്രോൺ’ ആക്രമണമെന്ന് സംശയം; എണ്ണക്കയറ്റുമതി നിർത്തിവെച്ചു; അതീവ ജാഗ്രത

മസ്കറ്റ്: ഒമാന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും പ്രധാനപ്പെട്ടതും തന്ത്രപ്രധാനവുമായ എണ്ണ ടെർമിനലുകളിലൊന്നായ 'മിന അൽ ഫഹൽ' ടെർമിനലിന് സമീപം വൻ സ്ഫോടനം. സ്ഫോടനത്തെ തുടർന്ന് ഈ ടെർമിനലിൽ നിന്നുള്ള അസംസ്കൃത എണ്ണ കയറ്റുമതിയും...

അണ്ണാമലൈ ബിജെപി വിട്ടു; പ്രാഥമിക അംഗത്വത്തില്‍ നിന്നുള്ള രാജി അംഗീകരിച്ച് ദേശീയ നേതൃത്വം; വിജയിയെ നേരിടാൻ ബി.ജെ.പിയുടെ പുതിയ പരീക്ഷണമോ ?

ചെന്നൈ: തമിഴ്നാട് രാഷ്ട്രീയത്തില്‍ ബിജെപിക്ക് പുതിയൊരു മുഖവും ആവേശവും നല്‍കിയ ഏറ്റവും ജനകീയനായ മുന്‍ സംസ്ഥാന അധ്യക്ഷന്‍ കെ. അണ്ണാമലൈ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നും രാജിവെച്ചു. ദിവസങ്ങളായി നിലനിന്നിരുന്ന കടുത്ത രാഷ്ട്രീയ...

താൻ ഗർഭിണിയാണോ? ഇൻസ്റ്റാ പോസ്റ്റിൽ വ്യക്തത വരുത്തി സജ്‍ന

കൊച്ചി: താൻ ഒമ്പത് ആഴ്ച ഗർഭിണിയാണെന്ന രീതിയിൽ സോഷ്യൽ മീഡിയയിൽ പ്രചരിച്ച വാർത്തകൾ പൂർണ്ണമായും നിഷേധിച്ച് നടി സജ്‌ന നൂർ. തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ട് ആരോ ഹാക്ക് ചെയ്ത ശേഷം അനുവാദമില്ലാതെ പങ്കുവെച്ച...

Popular this week