കാമുകിയെ കാണാന്‍ ‘പെണ്ണായി’ കാമുകന്‍! ഒടുവില്‍ യുവാവിന് കിട്ടിയത് എട്ടിന്റെ പണി

ലോക്ക് ഡൗണ്‍ കാലത്ത് കാമുകിയെ കാണാന്‍ പെണ്‍വേഷം കെട്ടിയ യുവാവിന് അവസാനം കിട്ടിയത് എട്ടിന്റെ പണി. കാമുകിയെ കാണാന്‍ അതിയായ മോഹമുണ്ടായപ്പോള്‍ യുവാവ് പെണ്‍വേഷം കെട്ടി പുറപ്പെട്ട യുവാവിനെ ഒടുവില്‍ പോലീസ് പൊക്കി. പകര്‍ച്ച വ്യാധി നിരോധന നിയമപ്രകാരം കേസെടുത്ത് യുവാവിനെ പൊലീസ് ജാമ്യത്തില്‍ വിട്ടു. ഗുജറാത്തിലെ വല്‍സാദിലാണ് ഈ സംഭവം ഉണ്ടായത്.

പെണ്‍കുട്ടിയുടെ വേഷത്തില്‍ പുറത്തിറങ്ങിയാല്‍ പോലീസ് പരിശോധനയില്‍ നിന്ന് രക്ഷപ്പെടാമെന്നായിരുന്നു യുവാവിന്റെ ധാരണ. എന്നാല്‍ പുറത്തിറങ്ങിയത് രാത്രി ഏറെ വൈകി ആയതിനാലാണ് പോലീസിന് മുന്നില്‍ പെട്ടുപോയത്. പഞ്ചാബി വസ്ത്രം ധരിച്ച് മുഖം ദുപ്പട്ട കൊണ്ട് മറച്ച് പുലര്‍ച്ചെ 2.40നാണ് പെണ്‍വേഷം കെട്ടിയ യുവാവ് പോലീസിന് മുന്നില്‍ പെട്ടത്. ഇത്ര വൈകി എന്ത് കൊണ്ടാണ് പുറത്തിറങ്ങിയതെന്ന പോലീസിന്റെ ചോദ്യത്തിന് മുന്നില്‍ യുവാവ് പതറി.

മറുപടി പറഞ്ഞാല്‍ കള്ളം പൊളിയും അതിന് ആംഗ്യഭാഷയിലാണ് മറുപടി പറഞ്ഞത്. മാസ്‌കും ദുപ്പട്ടയും മാറ്റിയതോടെ പോലീസിന് കാര്യം മനസ്സിലായി. പഞ്ചാബി വസ്ത്രത്തിനുള്ളില്‍ പാന്റ്‌സും ഷര്‍ട്ടും ധരിച്ചാണ് പുറത്തിറങ്ങിയത്. മോത്തിവാദ് ഫഥക് സ്വദേശിയായ യുവാവിനെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News