ഏഴു മാസത്തിനിടെ തൃശൂര്‍ സ്വദേശിക്ക് കൊവിഡ് ബാധിച്ചത് 3 തവണ! രാജ്യത്ത് തന്നെ ആദ്യസംഭവം; അന്വേഷണം നടത്താനൊരുങ്ങി ഐ.സി.എം.ആര്‍

തൃശൂര്‍: മൂന്ന് തവണ കൊവിഡ് ബാധിതനായ യുവാവിനെക്കുറിച്ച് പഠനം നടത്താനൊരുങ്ങി ഐ.സി.എം.ആര്‍. പൊന്നൂക്കര സ്വദേശി പാലവേലി വീട്ടില്‍ സാവിയോ ജോസഫിനാണ് ഏഴു മാസത്തിനിടെ മൂന്ന് തവണ രോഗം സ്ഥിരീകരിച്ചത്. രാജ്യത്ത് ആദ്യമായാണ് ഒരു വ്യക്തി മൂന്ന് തവണ കൊവിഡ് ബാധിതനാവുന്നത്. കൂടുതല്‍ പഠനത്തിനായി സാവിയോയുടെ രക്ത, സ്രവ സാംപിളുകളും മുന്‍ പരിശോധനാ വിവരങ്ങളും ശേഖരിച്ചു.

മാര്‍ച്ചില്‍ മസ്‌കറ്റിലെ ജോലി സ്ഥലത്തുവച്ചാണ് ആദ്യമായി സാവിയോയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചത്. സുഖപ്പെട്ടു നാട്ടിലെത്തിയശേഷം ജൂലൈയില്‍ വീണ്ടും രോഗലക്ഷണങ്ങള്‍ കണ്ടു. തൃശൂരില്‍ നടത്തിയ പരിശോധനയില്‍ പോസിറ്റീവാണെന്നു സ്ഥിരീകരിച്ചു.

മെഡിക്കല്‍ കോളജിലെ ചികിത്സയ്ക്കു ശേഷം വീണ്ടും നെഗറ്റീവായെങ്കിലും 2 മാസം കഴിഞ്ഞപ്പോള്‍ വീണ്ടും പോസിറ്റീവായി. സാവിയോ പറയുന്ന വിവരങ്ങള്‍ ശരിയായാല്‍ 3 തവണ കൊവിഡ് ബാധിച്ച രാജ്യത്തെ ആദ്യത്തെ വ്യക്തിയാകും സാവിയോ.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News