26.3 C
Kottayam
Monday, June 15, 2026

റോഡിലൂടെ ഒഴുകുന്ന പാല്‍ നായയ്‌ക്കൊപ്പം നക്കിക്കുടിയ്ക്കുന്ന മനുഷ്യന്‍,കൊവിഡ് കാലത്തെ നൊമ്പരച്ചിത്രം

Must read

<p>ന്യൂഡല്‍ഹി കൊവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായി രാജ്യത്ത് സമ്പൂര്‍ണ്ണ അടച്ചുപൂട്ടല്‍ പ്രഖ്യാപിച്ചത് തൊഴിലാളികളും താഴ്ന്ന വിഭാഗങ്ങളുമടക്കം നിരവധിപേര്‍ സമാനതകളില്ലാത്ത ദുരിതങ്ങളിലൂടെയാണ് കടന്നുപോകുന്നത്.ഇത്തരത്തില്‍ ദുര്‍ബല ജനവിഭാഗങ്ങള്‍ക്കിടയില്‍ പടര്‍ന്നുപിടിച്ചിരിയ്ക്കുന്ന പട്ടിണിയുടെ ആഴവും പരപ്പുമെല്ലാം വ്യക്തമാക്കുന്നതാണ് ആഗ്രയില്‍ നിന്നും പുറത്തുവന്ന ഈ ചിത്രം.</p>

<p>പാല് കൊണ്ടുപോകുന്ന ടാങ്കര്‍ ലോറി മറിഞ്ഞ് പാല് റോഡിലൂടെ ഒഴുകുകയാണ്. ഒരു പറ്റം തെരുവുനായ്ക്കള്‍ ഈ പാല് നക്കിക്കുടിച്ചുകൊണ്ടിരിക്കുന്നു. ഇതിനു തൊട്ടപ്പുറത്തായി ഒരു മനുഷ്യന്‍ റോഡിലൂടെ ഒഴുകുന്ന പാല് രണ്ടുകൈകളിലും കോരി ഒരു ചെറിയ മണ്‍കുടത്തില്‍ നിറയ്ക്കുന്നതും കാണാം.</p>

<p>ഈ ദൃശ്യങ്ങളാണ് ലോക്ക് ഡൗണ്‍ മനുഷ്യരെ മാത്രമല്ല മനുഷ്യരെ ആശ്രയിച്ചു കഴിയുന്ന മൃഗങ്ങള്‍ അടക്കമുള്ളവയുടെ ജീവിതത്തെയും എത്രത്തോളം ബാധിച്ചിട്ടുണ്ടെന്ന് കാട്ടിത്തരുന്നത്. ആഗ്രയിലെ രാംബാഗ് ചൗരായില്‍ തിങ്കളാഴ്ച പുലര്‍ച്ചെ നടന്ന സംഭവത്തിന്റെ ദൃശ്യങ്ങളാണിത്.</p>

<p>വിശപ്പിനു മുന്നില്‍ മനുഷ്യനും മൃഗങ്ങളും സമന്മാരാണെന്ന് ദൃശ്യങ്ങള്‍ കാട്ടിത്തരുന്നു. ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചപ്പോള്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ പാവപ്പെട്ടവര്‍ക്ക് സഹായപദ്ധതികള്‍ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും ജനങ്ങളുടെ യഥാര്‍ത്ഥ പ്രശ്‌നങ്ങള്‍ക്ക് അതൊന്നും പരിഹാരമാവുന്നില്ല.</p>

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗത്തിന് പൂർണ്ണ വിലക്ക്; വിപ്ലവകരമായ പ്രഖ്യാപനവുമായി ബ്രിട്ടീഷ് പ്രധാനമന്ത്രി കീർ സ്റ്റാമർ

ലണ്ടന്‍: കുട്ടികളുടെ ഓൺലൈൻ സുരക്ഷ ഉറപ്പാക്കാൻ ലോകമെമ്പാടുമുള്ള ഭരണകൂടങ്ങൾക്ക് മേൽ സമ്മർദം ശക്തമാകുന്നതിനിടയിൽ നിർണായക പ്രഖ്യാപനവുമായി ബ്രിട്ടീഷ് പ്രധാനമന്ത്രി കീർ സ്റ്റാമർ രംഗത്തെത്തി. യുകെയിൽ 16 വയസ്സിൽ താഴെയുള്ളവർക്ക് സേവനങ്ങൾ നൽകുന്നതിൽനിന്ന് സാമൂഹിക...

നടി സഞ്ജിത ഉഗാലെയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

മുംബൈ: പ്രശസ്ത യുവനടി സഞ്ജിത ഉഗാലെയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. മുംബൈ നളസോപാരയിലെ സ്വന്തം വീട്ടിലാണ് സംഭവമെന്ന് പോലീസ് ഉദ്യോഗസ്ഥനായ വിനോദ് ബാഗ് അറിയിച്ചു. ജൂൺ 14-നാണ് ഈ ദാരുണമായ സംഭവം ഉണ്ടായത്....

പൂച്ചെണ്ടും ലഡുവും കിട്ടി, പക്ഷെ പൈസ വാങ്ങി; ഉദ്ഘാടന ദിവസം തന്നെ പ്രിയദർശിനി ബസിൽ ടിക്കറ്റിന് പൈസ ഈടാക്കിയെന്ന് പരാതി

തൃശ്ശൂർ: സ്ത്രീകൾക്കായി കെഎസ്ആർടിസി നടപ്പിലാക്കിയ 'പ്രിയദർശിനി' സൗജന്യ യാത്രാ പദ്ധതിയുടെ ഉദ്ഘാടന ദിവസം തന്നെ യാത്രക്കാർക്ക് ദുരനുഭവം. പദ്ധതി ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തതിന് തൊട്ടുപിന്നാലെ ബസിൽ കയറിയ സ്ത്രീകളിൽ നിന്ന് ടിക്കറ്റ് നിരക്ക്...

കെഎസ്ആര്‍ടിസി സ്റ്റാന്‍ഡില്‍ വയോധികയ്ക്ക് മര്‍ദനം: ജീവനക്കാരനെതിരെ പരാതി

അടൂർ: കെഎസ്ആർടിസി സ്റ്റാൻഡിൽ ഭിക്ഷാടനത്തിനെത്തിയ വയോധികയെ ജീവനക്കാരൻ മർദിച്ചതായി പരാതി. അന്ധനായ വയോധികനൊപ്പമെത്തിയ ഇതരസംസ്ഥാനക്കാരിയായ വയോധികയ്ക്കാണ് മർദനമേറ്റത്. സംഭവുമായി ബന്ധപ്പെട്ട് കെഎസ്ആർടിസി ജീവനക്കാരനായ ആർ. വേണുവിനെതിരെയാണ് ആരോപണം ഉയർന്നിരിക്കുന്നത് ഇന്ന് പുലർച്ചെ ഏഴു മണിയോടെയാണ്...

കഴുത്തിൽ ചങ്ങലയുമായി യുവതി പോലീസ് സ്റ്റേഷനിൽ;ബന്ദിയാക്കി ദേഹമാകെ പൊള്ളിച്ച് ഭർത്താവിന്റെ ക്രൂരത

രാജ്ഗഡ്: മധ്യപ്രദേശിലെ രാജ്ഗഡ് ജില്ലയിൽ സിനിമയെ വെല്ലുന്ന ദാരുണമായ ക്രൂരതയ്ക്ക് ഇരയായ യുവതി അതിസാഹസികമായി രക്ഷപ്പെട്ട് പോലീസ് സ്റ്റേഷനിലെത്തി. ഭർത്താവ് വീടിനുള്ളിലെ തൂണിൽ ചങ്ങലയ്ക്കിട്ട് പൂട്ടുകയും പഴുപ്പിച്ച ഇരുമ്പ് വടികൊണ്ട് ശരീരത്തിൽ പൊള്ളിക്കുകയും...

Popular this week