മലപ്പുറത്ത് യുവാവിന് പോലീസിന്റെ ക്രൂരമര്‍ദനം; നഗ്നനാക്കി നിര്‍ത്തി മര്‍ദിച്ചതായി പരാതി

മലപ്പുറം: മലപ്പുറത്ത് യുവാവിന് പോലീസിന്റെ ക്രൂരമര്‍ദനം. പൊന്നാനി തെക്കുമുറി സ്വദേശിയും മുന്‍ ഡി.വൈ.എഫ്.ഐ തെക്കുമുറി യൂണിറ്റ് ജോയിന്റ് സെക്രട്ടറിയുമായ എം.വി നജുമുദ്ദീനാണ് പരാതിയുമായി രംഗത്തെത്തിയത്. പൊന്നാനി, തിരൂര്‍ പോലീസ് സ്റ്റേഷനുകളിലെ പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെയാണ് പരാതി നല്‍കിയിരിക്കുന്നത്.

പൊന്നാനി സ്റ്റേഷനിലെ എസ്ഐ ബേബിച്ചന്‍ ജോര്‍ജ്, സിവില്‍ പോലീസ് ഓഫീസര്‍ ഷിജി, തിരൂര്‍ സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസര്‍ അനീഷ് പീറ്റര്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു മര്‍ദനമെന്നാണ് പരാതിയില്‍ ഉന്നയിച്ചിരിക്കുന്നത്. പൊന്നാനി പോലീസ് ക്വാര്‍ട്ടേഴ്സില്‍ എത്തിച്ച് പൂര്‍ണ നഗ്‌നനാക്കി മര്‍ദിച്ചെന്നും പരാതിയില്‍ പറയുന്നു.

പൊന്നാനി സ്വദേശിനിയായ സ്ത്രീയുടെ പരാതി അന്വേഷിക്കാനെന്ന വ്യാജേനെ വീട്ടില്‍ നിന്ന് കൂട്ടികൊണ്ടുപോയായിരുന്നു മര്‍ദനം. കേസില്‍ തിരൂര്‍ പോലീസ് സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസര്‍ അനീഷ് പീറ്ററിനെ അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്തു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News