യു.പിയില്‍ വീണ്ടും അരുംകൊല; മാംസം കഴിച്ചെന്ന് ആരോപിച്ച് യുവാവിനെ അടിച്ചുകൊന്നു

ലക്‌നൗ: ഉത്തര്‍പ്രദേശില്‍ വീണ്ടും അരുംകൊല. മാംസം ഭക്ഷിച്ചെന്നാരോപിച്ച് ഗാസിയാബാദില്‍ യുവാവിനെ അടിച്ചുകൊന്നു. മീററ്റ് സ്വദേശി പ്രവീണ്‍ സൈനി(22)യാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ മൂന്ന് പേരെ അറസ്റ്റ് ചെയ്തു.

ക്ഷേത്രത്തിലെ ശുചീകരണ തൊഴിലാളിയായിരുന്നു പ്രവീണ്‍. ദേവേന്ദ്ര, വിനോദ് എന്നീ സുഹൃത്തുക്കള്‍ക്കൊപ്പം ക്ഷേത്രത്തിന് സമീപമിരുന്ന് ഭക്ഷണം കഴിക്കുന്നതിനിടെയാണ് പ്രവീണ്‍ ആക്രമിക്കപ്പെട്ടത്. പ്രവീണ്‍ കഴിച്ചത് മാംസമാണെന്ന് ആരോപിച്ച് മൂന്ന് പേര്‍ ആക്രമിക്കുകയായിരുന്നു. പ്രവീണ്‍ സംഭവ സ്ഥലത്തു തന്നെ മരിച്ചു.

പ്രവീണ്‍ കഴിച്ചത് സോയയും ചപ്പാത്തിയുമാണെന്നാണ് പോലീസ് പറയുന്നത്. പ്രവീണ്‍ കഴിച്ചത് മാംസമാണെന്ന് തെറ്റിദ്ധരിച്ചാണ് മൂവര്‍ സംഘം ആക്രമണം അഴിച്ചുവിട്ടത്. അക്രമികളില്‍ ഒരാള്‍ സൈനികനാണ്. നിതിന്‍ എന്നാണ് ഇയാളുടെ പേരെന്നും അശ്വിന്‍, അര്‍ജുന്‍ എന്നിവരാണ് മറ്റു രണ്ടു പേരെന്നും പോലീസ് പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News