തിരുവനന്തപുരം: അട്ടക്കുളങ്ങരയില്‍ നഗരമധ്യത്തില്‍ പെണ്‍കുട്ടിയെ ആക്രമിക്കാന്‍ ശ്രമം. പെണ്‍കുട്ടിയെ ആക്രമിച്ച പ്രതിയെ നാട്ടുകാര്‍ ചേര്‍ന്ന് മര്‍ദിച്ചു. പോലീസിനെ അറിയിച്ച് ഒരു മണിക്കൂര്‍ ആയിട്ടും എത്തില്ല എന്നാണ് നാട്ടുകാര്‍ പറയുന്നത്.
രണ്ട് പെണ്‍കുട്ടികള്‍ റോഡിലൂടെ നടക്കുകയായിരുന്നു. അതിനിടെയാണ് പ്രതി ആക്രമിക്കാന്‍ ശ്രമിച്ചത്. തുടര്‍ന്ന് നാട്ടുകാരിടപെട്ടാണ് പെണ്‍കുട്ടികളെ രക്ഷപ്പെടുത്തിയത്. ഇതര സംസ്ഥാന തൊഴിലാളിയാണ് പ്രതി. ഇയാള്‍ക്ക് മാനസിക പ്രശ്നം ഉള്ളതായും സംശയിക്കുന്നുണ്ട്.
അതേസമയം, സ്ഥലത്ത് എത്താന്‍ വൈകിയില്ലെന്ന് പോലീസ് പറഞ്ഞു. ട്രാഫിക് പോലീസ് സ്ഥലത്തുണ്ടായിരുന്നുവെന്നും പോലീസ് പറഞ്ഞു. പരുക്കേറ്റ പ്രതിയെ ആശുപത്രിയിലെത്തിച്ച ശേഷമാകും തുടര്‍നടപടികള്‍ സ്വീകരിക്കുക.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News

