കൊണ്ടോട്ടി പീഡനശ്രമം; പതിനഞ്ചുകാരന്‍ കുറ്റം സമ്മതിച്ചു

മലപ്പുറം: കൊണ്ടോട്ടിയില്‍ കോളജ് വിദ്യാര്‍ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ പോലീസ് കസ്റ്റഡിയിലെടുത്ത പതിനഞ്ചുകാരന്‍ കുറ്റം സമ്മതിച്ചു. ആക്രമണത്തിനിരയായ പെണ്‍കുട്ടിയുടെ നാട്ടുകാരനാണ് പ്രതി. ഇയാളുടെ ശരീരത്തില്‍ പരിക്കുകളുണ്ട്.

സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്. ഏറെ നേരത്തെ ചോദ്യം ചെയ്യലിനൊടുവിലാണ് പ്രതി കുറ്റം സമ്മതിച്ചത്. തിങ്കളാഴ്ച ഉച്ചയ്ക്ക് കോളജിലേക്ക് പോകുകയായിരുന്ന 21കാരിക്ക് നേരെയാണ് അതിക്രമമുണ്ടായത്. ആളൊഴിഞ്ഞ സ്ഥലത്ത് കാത്തുനിന്ന പ്രതി പെണ്‍കുട്ടിയെ കീഴ്‌പ്പെടുത്തി വയലിലെ വാഴത്തോട്ടത്തിലേക്കു വലിച്ചിഴച്ച് കൊണ്ടുപോവുകയായിരുന്നു.

കുതറിമാറി രക്ഷപ്പെട്ട പെണ്‍കുട്ടിയെ ഇയാള്‍ വീണ്ടും ആക്രമിക്കാന്‍ ശ്രമിച്ചു. മുഖത്തു കല്ലുകൊണ്ടിടിച്ചു പരിക്കേല്‍പ്പിച്ചു. ഇതോടെ പെണ്‍കുട്ടി തൊട്ടടുത്ത വീട്ടിലേക്ക് ഓടിക്കയറുകയായിരുന്നു. പരിക്കേറ്റ പെണ്‍കുട്ടിയെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.പെണ്‍കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണ്. കൊണ്ടോട്ടി ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് പ്രതിയെ പിടികൂടിയത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News