CrimeNews

നാലു വര്‍ഷത്തെ അടുപ്പം, വിവാഹാഭ്യര്‍ത്ഥന നിരസിച്ച യുവതിയെ 26കാരന്‍ കുത്തിപ്പരിക്കേല്‍പ്പിച്ചു

ബംഗളൂരു: വിവാഹാഭ്യര്‍ത്ഥന നിരസിച്ചതിന് പിന്നാലെ യുവതിയെ 26കാരന്‍ നിരവധി തവണ കുത്തിപ്പരിക്കേല്‍പ്പിച്ചു. ഗുരുതരാവസ്ഥയിലായ യുവതി സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. പ്രതിക്കെതിരെ വധശ്രമത്തിന് കേസെടുത്ത് പോലീസ് അന്വേഷണം ആരംഭിച്ചു

കര്‍ണാടകയിലെ മൈസൂരുവിലാണ് സംഭവം. കഴിഞ്ഞ നാലുവര്‍ഷമായി കാബ് ഡ്രൈവറായ 26 വയസുകാരനുമായി അടുപ്പത്തിലായിരുന്നു യുവതി. രണ്ടാഴ്ച മുന്‍പ് യുവാവുമായി വേര്‍പിരിഞ്ഞ യുവതി, കാബ് ഡ്രൈവറുടെ വിവാഹാഭ്യര്‍ത്ഥന നിരസിച്ചു. ഇതില്‍ കുപിതനായ യുവാവ് യുവതിയുടെ വീട്ടില്‍ പോയി ആക്രമിക്കുകയായിരുന്നുവെന്ന് പോലീസ് പറയുന്നു.

വാതിലില്‍ ആരോ മുട്ടുന്നത് കേട്ട് തുറന്ന യുവതിയെ കത്തി ഉപയോഗിച്ച് യുവാവ് നിരവധി തവണ കുത്തുകയായിരുന്നു. വയറിലും നെഞ്ചിലും പുറത്തും കുത്തേറ്റ യുവതിയെ ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതില്‍ ഒരു മുറിവ് ആഴത്തില്‍ ഉള്ളതാണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker