32.8 C
Kottayam
Friday, April 26, 2024

കൊല്ലത്ത് അജ്ഞാത സംഘം യുവാവിന്റെ കൈയ്യും കാലും തല്ലിയൊടിച്ചു

Must read

കൊല്ലം: കൊല്ലം അഞ്ചലിലില്‍ അജ്ഞാത അക്രമി സംഘം യുവാവിന്റെ കൈയും കാലും തല്ലിയൊടിച്ചു. മൈലോട്ട് കോണം സ്വദേശി നിസാറിനാണ് മര്‍ദനമേറ്റത്. പണിശാലയ്ക്കുള്ളില്‍ ഉറങ്ങുകയായിരുന്ന നിസാറിനെ ഒരു സംഘമാളുകള്‍ വാതില്‍ തകര്‍ത്ത് ഉള്ളില്‍ കയറിയതിന് ശേഷം ആക്രമിക്കുകയായിരുന്നു.

ആക്രമത്തില്‍ നിസാറിന്റെ കൈയും കാലും ഒടിഞ്ഞു. പുനലൂര്‍ ആശുപത്രിയില്‍ ആദ്യം പ്രവേശിപ്പിച്ച നിസാറിനെ പിന്നീട് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു മാറ്റി. അക്രമ കാരണമോ ആരാണ് മര്‍ദിച്ചതെന്നോ നിസാറിന് അറിയില്ല.

അതേസമയം, ഒട്ടേറ അടിപിടികേസുകളില്‍ പ്രതിയാണ് നിസാര്‍. സ്വന്തം അമ്മയെ മര്‍ദിച്ചതടക്കം നിരവധി കേസുകള്‍ നിസാറിന്റെ പേരിലുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week