മലപ്പുറം: ചങ്ങരംകുളത്ത് യുവാവിന് ക്രൂരമര്‍ദ്ദനം. ആലംകോട് സ്വദേശി സല്‍മാനുല്‍ ഫാരിസിനാണ് മര്‍ദ്ദനമേറ്റത്. മര്‍ദ്ദനത്തില്‍ താടിയെല്ലും ചെവിയും തകര്‍ന്നു. ആയുധവും വടിയും ഉപയോഗിച്ചാണ് അക്രമം നടത്തിയത്. കത്തി കൊണ്ട് കഴുത്തിന് സമീപം കുത്തിയെങ്കിലും ഒഴിഞ്ഞ് മാറിയത് കൊണ്ട് താടിയിലാണ് മുറിവേറ്റതെന്ന് യുവാവ് പറഞ്ഞു.
ഫുട്‌ബോള്‍ കളിക്കാന്‍ പോയ സല്‍മാനുല്‍ ഫാരിസിനെ കളി സ്ഥലത്ത് നിന്ന് നടുവട്ടം സ്വദേശിയായ യുവാവ് കടം വാങ്ങിയ പണത്തിന്റെ കാര്യം സംസാരിക്കാനാണെന്ന് പറഞ്ഞ് ബൈക്കില്‍ കയറ്റി കൊണ്ട് പോയാണ് മര്‍ദ്ധിച്ചത്. യുവാവിനെ ആദ്യം ചങ്ങരംകുളത്തെ ആശുപത്രിയിലും പിന്നീട് പെരിന്തല്‍മണ്ണ ആശുപത്രിയിലും പ്രവേശിപ്പിച്ചു. സംഭവത്തില്‍ ചങ്ങരംകുളം പൊലീസ് സ്വമേധയാ കേസെടുക്കും.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News