കാല്‍ നക്കിക്കുകയും ക്രൂരമായി ഉപദ്രവിക്കുകയും ചെയ്തു; യുവതിയുടെ പരാതിയില്‍ ഭര്‍ത്താവ് അറസ്റ്റില്‍

കൊച്ചി: ക്രൂരമായി ഉപദ്രവിക്കുകയും കാല്‍ നക്കിക്കുകയും ചെയ്‌തെന്ന യുവതിയുടെ പരാതിയില്‍ ഭര്‍ത്താവിനെ പോലീസ് അറസ്റ്റ് ചെയ്തു. തൃശൂര്‍ സ്വദേശിയായ നിര്‍മല്‍ മോഹന്‍ എന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു.

വിവാഹശേഷം ബംഗളരുവില്‍ താമസിക്കുമ്പോഴാണ് ഭര്‍ത്താവ് ക്രൂരമായി ഉപദ്രവിച്ചതെന്ന് യുവതി പരാതിയില്‍ പറയുന്നു. പിന്നീട് നാട്ടിലേക്ക് വന്ന യുവതിയെ കൊച്ചി ചേറായിയിലെ വീട്ടിലെത്തിയും നിര്‍മല്‍ മോഹന്‍ ഉപദ്രവിച്ചതായി പോലീസ് പറയുന്നു. യുവതിയുടെ വീട്ടുകാരെയും ഇയാള്‍ ആക്രമിക്കാന്‍ ശ്രമിച്ചതായി പരാതിയിലുണ്ട്.

ലഹരിമരുന്നിന് അടിമയായ ഭര്‍ത്താവ് തന്നെ മുഖത്തടിക്കുകയും ദേഹത്ത് ചവിട്ടുകയും ചെയ്യാറുണ്ട്. നിര്‍ബന്ധിച്ച് കാല്‍ നക്കിക്കുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്‌തെന്ന് യുവതി പരാതിയില്‍ ആരോപിക്കുന്നു.

യുവതിയുടെ പരാതിയില്‍ കേസെടുത്ത് അന്വേഷണം നടത്തിയ പോലീസ് തൃശൂരില്‍ നിന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഇയാള്‍ക്കെതിരെ വിവിധ വകുപ്പുകള്‍ ചേര്‍ത്ത് കേസെടുത്തിട്ടുണ്ട്. മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News