ഭര്‍തൃമതിയായ യുവതിയുടെ നഗ്നചിത്രം പ്രചരിപ്പിച്ച യുവാവ് അറസ്റ്റില്‍

ശ്രീകണ്ഠപുരം: ഭര്‍തൃമതിയായ യുവതിയുടെ നഗ്‌നചിത്രം പ്രചരിപ്പിച്ച യുവാവ് അറസ്റ്റില്‍. കര്‍ണാടക കൊപ്പാല്‍ ഹനംസാഗറിലെ എസ്.എ. പ്രവീണിനെയാണ്(26) കുടിയാന്മല എസ്.ഐ ജെ. പ്രദീപും സംഘവും അറസ്റ്റുചെയ്തത്.

ചെമ്പേരിക്കടുത്ത 24കാരിയുടെ പരാതിയിലാണ് അറസ്റ്റ്. 2017ല്‍ യുവതി കര്‍ണാടകയില്‍ പഠനത്തിന് പോയിരുന്നു. അവിടെ വെച്ച് പ്രവീണുമായി പരിചയപ്പെട്ടുവത്രെ. ആ സമയം പ്രവീണ്‍ യുവതിയുടെ ഫോട്ടോയെടുത്തിരുന്നു. പിന്നീട് യുവതി വിവാഹിതയായി. ആ വിരോധത്തിന് ഫോട്ടോ മോര്‍ഫ് ചെയ്ത് നഗ്‌നചിത്രങ്ങള്‍ പ്രചരിപ്പിച്ചുവെന്നായിരുന്നു പരാതി.

കര്‍ണാടകയിലെ സമ്പന്ന കുടുംബാംഗമാണ് പ്രവീണ്‍. ഇയാളെ പിടികൂടാന്‍ കേരള പോലീസ് കര്‍ണാടക പോലീസിന്റെ സഹായം തേടിയെങ്കിലും അവര്‍ സഹകരിച്ചില്ല. ഇതേത്തുടര്‍ന്ന് തളിപ്പറമ്പ് ഡിവൈ.എസ്.പി ടി.കെ. രത്നകുമാര്‍ പ്രത്യേക സംഘത്തെ പ്രതിയെ പിടികൂടാന്‍ നിയോഗിക്കുകയായിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News