KeralaNews

പ്രണയത്തില്‍ നിന്ന് പിന്മാറി; യുവതിയുടെ വ്യാജ നഗ്‌നചിത്രങ്ങള്‍ പ്രചരിപ്പിച്ച യുവാവ് അറസ്റ്റില്‍

മാനന്തവാടി: പ്രണയത്തില്‍ നിന്നു പിന്മാറിയതില്‍ പ്രകോപിതനായ യുവാവ് കാമുകിയുടെ നഗ്‌നചിത്രങ്ങള്‍ വ്യാജമായി സൃഷ്ടിച്ച് നവമാധ്യമം വഴി പ്രചരിപ്പിച്ചു. സംഭവത്തില്‍ തിരുവനന്തപുരം തവലോട്ടുകോണം സ്വദേശി അനന്തു (21) വിനെ പോലീസ് അറസ്റ്റ് ചെയ്തു. മാനന്തവാടി സിഐ അബ്ദുല്‍ കരീമും സംഘവുമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

സമൂഹമാധ്യമം വഴി പരിചയപ്പെട്ട യുവതിയുമായി അനന്തു പ്രണയത്തിലായിരുന്നു. പിന്നീട് ഇരുവരും തമ്മില്‍ തര്‍ക്കങ്ങള്‍ ഉടലെടുത്തതോടെ ബന്ധം അകന്നു. ഇതോടെ യുവതി ബന്ധത്തില്‍ നിന്നു പിന്മാറാന്‍ തീരുമാനിച്ചു. ഇതാണ് യുവാവിനെ ചൊടിപ്പിച്ചത്.

യുവാവിന്റെ ലാപ്‌ടോപ്പ്, മൊബെല്‍ ഫോണ്‍ എന്നിവ പോലീസ് കസ്റ്റഡിയിലെടുത്തു. ഐടി നിയമത്തിലെയും ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെയും വിവിധ വകുപ്പുകള്‍ പ്രകാരമാണ് അനന്തുവിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button