പതിനേഴുകാരിയുടെ അര്‍ധനഗ്നചിത്രം സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചു; യുവാവ് അറസ്റ്റില്‍

മലപ്പുറം: സാമൂഹിക മാധ്യമങ്ങളിലൂടെ 17കാരിയായ പെണ്‍കുട്ടിയുടെ അര്‍ധനഗ്നചിത്രം പ്രചരിപ്പിച്ച യുവാവ് അറസ്റ്റില്‍. മലപ്പുറം വാഴക്കാട് ചെറുവായൂര്‍ മട്ടുപുറത്തു വീട്ടില്‍ എം. അനുകൃഷ്ണന്‍ എന്ന കിച്ചു (23) വിനെയാണ് ബേഡകം പോലീസ് പോക്സോ കേസ് ചുമത്തി അറസ്റ്റ് ചെയ്തത്. ബേഡകം പോലീസ് ഇന്‍സ്പെക്ടര്‍ ടി. ഉത്തംദാസ്, പൊലീസുകാരായ പ്രദീപ് കുമാര്‍, ഹരീഷ് കടവത്ത് എന്നിവര്‍ മലപ്പുറം വാഴക്കാട്ടുനിന്നാണ് അറസ്റ്റ് ചെയ്തത്.

ബേഡകം പോലീസ് സ്റ്റേഷന്‍ പരിധിയിലെ 17-കാരിയുടെ പരാതിയിലാണ് അറസ്റ്റ്. സാമൂഹികമാധ്യമംവഴി പെണ്‍കുട്ടിയെ പരിചയപ്പെട്ടാണ് ഇയാള്‍ പ്രണയം നടിച്ച് അര്‍ധനഗ്നചിത്രം കൈക്കലാക്കിയത്. ചിത്രം പ്രചരിപ്പിച്ചത് മാര്‍ച്ച് 26-നാണ്. ഇയാള്‍ തുടര്‍ന്നും പ്രചരിപ്പിക്കുന്നതിനായി ചിത്രം ഫോണില്‍ സൂക്ഷിച്ചിരുന്നു.

ഇയാളെ കുടുക്കിയത് പോലീസ് സൈബര്‍ സെല്ലിന്റെ സഹായത്തോടെ അന്വേഷണം നടത്തിയാണ്. നവംബര്‍ 10 വരെ കാസര്‍കോട് കോടതി റിമാന്‍ഡ് ചെയ്ത പ്രതിയെ കാഞ്ഞങ്ങാട് സബ് ജയിലിലാക്കി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News