രാത്രി സമയങ്ങളില്‍ തൊഴുത്തിലെത്തി പശുവിനെ അഴിച്ചുകൊണ്ടുപോയി നിരന്തരം പീഡിപ്പിച്ചുകൊണ്ടിരുന്നയാള്‍ പിടിയില്‍

കോഴിക്കോട്: രാത്രി സമയങ്ങളില്‍ തൊഴുത്തിലെത്തി പശുവിനെ അഴിച്ചുകൊണ്ടുപോയി പീഡിപ്പിച്ചിരുന്നയാള്‍ പിടിയില്‍. വലിയവയല്‍ മുല്ലേരിക്കുന്നുമ്മല്‍ താമസിക്കുന്ന എറണാംകുളം സ്വദേശി മുരളീധരന്‍ ആണ് പിടിയിലായത്.

പലപ്പോഴായി തൊഴുത്തില്‍നിന്ന് പശുവിനെ കാണാതായതോടെയാണ് ചാത്തമംഗലം പന്ത്രണ്ടാം മൈല്‍ സ്വദേശി പരാതിയുമായി പോലീസ് സ്റ്റേഷനില്‍ എത്തിയത്. പരാതി നല്‍കുകയും തൊഴുത്തിന് സമീപം സിസിടിവി ക്യാമറാ സ്ഥാപിക്കുകയും ചെയ്തു. ഇതോടെയാണ് പ്രതിയെ പിടികൂടാന്‍ സാധിച്ചത്.

രാത്രി സമയങ്ങളില്‍ തൊഴുത്തിലെത്തിയ ശേഷം ഇയാള്‍ പശുവിനെ അഴിച്ചുകൊണ്ടുപോയി പീഡിപ്പിക്കുന്നതായിരിന്നു പതിവ്. വെറ്ററിനറി ഡോക്ടര്‍ നടത്തിയ പരിശോധനയില്‍ പശു പീഡനത്തിനിരയായതായി കണ്ടെത്തുകയും കുന്നമംഗലം പോലീസ് മുരളീധരനെ അറസ്റ്റ് ചെയ്യുകയും ചെയ്തു. കുന്നമംഗലം കോടതിയില്‍ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News