കണ്ണൂരില്‍ ഏഴുവയസുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ തമിഴ്‌നാട് സ്വദേശി അറസ്റ്റില്‍

കണ്ണൂര്‍: തളിപ്പറമ്പില്‍ ഏഴുവയസുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയയാള്‍ അറസ്റ്റില്‍. തമിഴ്‌നാട് അരിയല്ലൂര്‍ കല്ലത്തൂര്‍ സ്വദേശി എ വേലുസ്വാമിയെയാണ് പോലീസ് പോക്സോ നിയമപ്രകാരം അറസ്റ്റ് ചെയ്തത്. ഇക്കഴിഞ്ഞ ഞായറാഴ്ചയാണ് ഏഴുവയസുകാരനെ അയല്‍വാസിയായ വേലുസ്വാമി പീഡനത്തിനിരയാക്കിയത്.

ഇന്ന് രാവിലെയാണ് ഏഴ് വയസുകാരനെ പീഡിപ്പിച്ച വേലു സ്വാമിയെ തളിപ്പറമ്പ് പോലീസ് അറസ്റ്റ് ചെയ്തത്. ഞായറാഴ്ച ഉച്ചയോടെയാണ് ഏഴുവയസുകാരനെ അയല്‍ക്കാരനായ വേലു സ്വാമി പീഡിപ്പിച്ചത്. ഈ കുട്ടിയുടെ കുടുംബം താമസിക്കുന്ന ലൈന്‍ ക്വാര്‍ട്ടേഴ്‌സിന് മുന്നിലുള്ള മുറിയിലാണ് തമിഴ്‌നാട് സ്വദേശിയായ വേലുസ്വാമി താമസിച്ചിരുന്നത്. അമ്മ വീട്ടിനകത്ത് ജോലി ചെയ്തു കൊണ്ടിരിക്കെ കുട്ടിയെ മുറിയിലേക്ക് വിളിച്ചു വരുത്തി പീഡിപ്പിച്ചെന്നാണ് പരാതി. വസ്ത്രത്തില്‍ രക്തക്കറ കണ്ടതോടെയാണ് പീഡനവിവരം പുറത്തറിഞ്ഞത്.

ഇയാളെ അന്ന് തന്നെ നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചു. എന്നാല്‍ കേസ് എടുക്കാതെ ഇയാളെ വിട്ടയച്ചെന്ന് പരാതി ഉയര്‍ന്നിരുന്നു. പിന്നീട് കണ്ണൂര്‍ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസര്‍ കുട്ടിയുടെ മൊഴിയെടുത്തു. ഇതിന് ശേഷമാണ് പോലീസ് കേസ് എടുത്ത് പ്രതിയെ അറസ്റ്റ് ചെയ്തത്. എന്നാല്‍, കുട്ടിയുടെയോ വീട്ടുകാരുടെയോ മൊഴിയില്‍ പീഡനത്തെക്കുറിച്ച് പരാമര്‍ശമില്ലെന്നായിരുന്നു നേരത്തെ തളിപ്പറമ്പ് പോലീസ് നല്‍കിയ വിശദീകരണം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News