24.6 C
Kottayam
Friday, June 5, 2026

ഇന്റര്‍വ്യൂ നടത്താനെന്ന വ്യാജേന യുവതിയെ വിളിച്ചു വരുത്തി കെട്ടിയിട്ട് പീഡിപ്പിച്ചു, നഗ്നചിത്രങ്ങളും വീഡിയോകളും പകര്‍ത്തി; യുവാവിനെ പഞ്ഞിക്കിട്ട് യുവതിയുടെ ബന്ധുക്കള്‍

Must read

തൃശ്ശൂര്‍: ഹോട്ടലില്‍ ജോലി വാഗ്ദാനം ചെയ്ത് യുവതിയെ ലംഗികമായി പീഡിപ്പിക്കുകയും നഗ്‌നചിത്രങ്ങളും വീഡിയോയും പകര്‍ത്തുകയും ചെയ്ത കേസില്‍ പ്രതി അറസ്റ്റില്‍. ആലപ്പുഴ തുറവൂര്‍ കളത്തില്‍വീട്ടില്‍ വിഷ്ണു ശ്രീകുമാറാണ്(28) തൃശൂര്‍ വെസ്റ്റ് പോലീസിന്റെ പിടിയിലായത്.

ഇയാള്‍ സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളിലെ വാഹനം മോഷണം, വീട് കുത്തിത്തുറന്ന് മോഷണം എന്നീ കേസുകളിലും പ്രതിയാണെന്ന് പോലീസ് പറഞ്ഞു. തൃശ്ശൂരിലെ ഹോട്ടലില്‍ മുറിയെടുത്ത പ്രതി ജോലി ശരിയാക്കി നല്‍കാമെന്നു പറഞ്ഞ് ഇന്റര്‍വ്യൂ നടത്താനെന്ന വ്യാജേന യുവതിയെ വിളിച്ചുവരുത്തുകയായിരുന്നു.

തുടര്‍ന്ന് യുവതിയെ കത്തികാട്ടി ഭീഷണിപ്പെടുത്തി മുറിയില്‍ കെട്ടിയിട്ട് പീഡിപ്പിച്ചു. നഗ്നചിത്രങ്ങളും വീഡിയോകളും പകര്‍ത്തുകയും സംഭവം പുറത്തു പറഞ്ഞാല്‍ ദൃശ്യങ്ങള്‍ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുമെന്നും കുടുംബത്തെ വകവരുത്തുമെന്നും ഇയാള്‍ ഭീഷണിപ്പെടുത്തി.

ഇതിനിടെ, സംഭവമറിഞ്ഞ യുവതിയുടെ ബന്ധുക്കള്‍ ഇയാളെ ഓട്ടോറിക്ഷയില്‍ കയറ്റിക്കൊണ്ടുപോയി അരണാട്ടുകരഭാഗത്ത് ചണ്ടിപ്പുലി പാടത്ത് ഒഴിഞ്ഞ സ്ഥലത്തുവെച്ച് മര്‍ദ്ദിച്ചു. വിവരമറിഞ്ഞെത്തിയ പോലീസ് വിഷ്ണുവിനെ പിടികൂടുകയും മര്‍ദ്ദിച്ച ഏഴുപേരെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

നിർമാതാവിനെതിരെ വ്യാജ ലൈംഗികാരോപണം; നടി ശിൽപ്പാ ഷിൻഡെയെ അറസ്റ്റ് ചെയ്യണമെന്ന് പുരുഷാവകാശ സംഘടന, സോഷ്യൽ മീഡിയയിൽ വൻ പ്രചാരണം

മുംബൈ: പ്രശസ്ത ടെലിവിഷൻ താരം ശിൽപ്പാ ഷിൻഡെ മുൻപ് ഒരു പ്രമുഖ നിർമാതാവിനെതിരെ ഉന്നയിച്ച ലൈംഗികാരോപണം വ്യാജമായിരുന്നുവെന്ന് വെളിപ്പെടുത്തിയതിന് പിന്നാലെ അവർക്കെതിരെ നിയമനടപടികൾ ശക്തമാക്കണമെന്ന് ആവശ്യമുയരുന്നു. നിർമാതാവിനെതിരെ മനഃപൂർവ്വം വ്യാജ ലൈംഗികാരോപണം ഉന്നയിച്ച്...

100 ശതമാനം എഥനോളിൽ ഓടുന്ന വാഗൺആർ ഫ്ളെക്സ് ഫ്യുവൽ പുറത്തിറക്കി മാരുതി; ഇന്ധന വിപ്ലവത്തിന് തുടക്കം

ന്യൂഡൽഹി: ഇന്ത്യൻ വാഹന വിപണിയിൽ വൻ വിപ്ലവത്തിന് തുടക്കം കുറിച്ചുകൊണ്ട് തങ്ങളുടെ ജനപ്രിയ ഹാച്ച്ബാക്കായ വാഗൺആറിന്റെ അതീവ നൂതനമായ ഫ്‌ളെക്‌സ് ഫ്യുവൽ വകഭേദം മാരുതി സുസുക്കി ഔദ്യോഗികമായി വിപണിയിലിറക്കി. ന്യൂഡൽഹിയിൽ നടന്ന പ്രമുഖ...

തമിഴ്നാട്ടിൽ 14-കാരിക്ക് ലഹരിനൽകി കൂട്ടബലാത്സംഗം; കാറിൽ കൊണ്ടുപോയത് സഹോദരന്റെ സുഹൃത്ത്; ഒരു അറസ്റ്റ്

ചെന്നൈ: തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളിയിൽ 14 വയസ്സുകാരിയെ ലഹരിനൽകി ക്രൂരമായി ബലാത്സംഗം ചെയ്തു. കാറിൽ കയറ്റിക്കൊണ്ടുപോയി ലഹരി കലർന്ന പാനീയം നൽകി കൂട്ടബലാത്സംഗം ചെയ്തശേഷം വഴിയിൽ ഉപേക്ഷിക്കുകയായിരുന്നു. കഴിഞ്ഞദിവസം വൈകീട്ട് അഞ്ചുമണിയോടെ തിരുച്ചിറപ്പള്ളി ഗാന്ധി...

വിയ്യൂർ ജയിലിൽ റിമാൻഡ് തടവുകാരൻ മരിച്ചു; മരണത്തിന് കാരണം ക്രൂരമായ മർദ്ദനമെന്ന് ബന്ധുക്കളുടെ പരാതി

തൃശൂർ: തൃശൂരിൽ വിയ്യൂർ ജയിലിൽ റിമാൻഡിൽ കഴിഞ്ഞിരുന്ന യുവാവ് മരണപ്പെട്ടതിന് പിന്നിൽ ജയിൽ അധികൃതരുടെയും പോലീസിന്റെയും ക്രൂരമായ മർദ്ദനമാണെന്ന ഗുരുതരമായ പരാതിയുമായി ബന്ധുക്കൾ രംഗത്തെത്തി. വിയ്യൂർ ജില്ലാ ജയിലിൽ കഴിഞ്ഞിരുന്ന റിമാൻഡ് തടവുകാരൻ...

വിരമിക്കൽ പ്രായം ഉയർത്തണം, ഉദാരമായ സ്വകാര്യ നിക്ഷേപം വേണം; നഷ്ടത്തിലോടുന്ന പൊതുമേഖലാ സ്ഥാപനങ്ങള്‍ പൂട്ടണം, കേന്ദ്രത്തിന്റെ പാതയില്‍ കേരളവും

തിരുവനന്തപുരം: കേരളത്തിൽ യുഡിഎഫ് സർക്കാർ അധികാരത്തിലേറിയതിന് തൊട്ടുപിന്നാലെ സംസ്ഥാനത്തിന്റെ യഥാർത്ഥ ധനസ്ഥിതി വ്യക്തമാക്കിക്കൊണ്ട് അതീവ നിർണായകമായ ധവളപത്രം നിയമസഭയിൽ സമർപ്പിച്ചു. കടുത്ത തീരുമാനങ്ങളും അടിയന്തിര നടപടികളും കൈക്കൊള്ളേണ്ട ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് നിലവിൽ...

Popular this week