അടിമാലി: മാനസിക വെല്ലുവിളി നേരിടുന്ന 17 വയസുകാരിയെ പീഡിപ്പിച്ച കേസില്‍ മധ്യവയസ്‌കന്‍ അറസ്റ്റില്‍. മാമലക്കണ്ടം വലിയ പാറയ്ക്കര വീട്ടില്‍ അനില്‍കുമാറി(വെള്ള അനി-55)നെ സി.ഐ: മഹേഷ് കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് അറസ്റ്റ് ചെയ്തത്. കസ്റ്റഡിയിലെടുക്കാന്‍ പോലീസ് എത്തിയപ്പോള്‍ ഇയാള്‍ ആത്മഹത്യയ്ക്കു ശ്രമിച്ചു.
മാമലക്കണ്ടത്ത് ആള്‍താമസമില്ലാത്ത വീട്ടിലെ ശൗചാലയത്തില്‍ കയറി കൈ ഞരമ്പു മുറിച്ചാണ് ആത്മഹത്യക്ക് ശ്രമിച്ചത്. പ്രതിയെ കോതമംഗലം സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുട്ടമ്പുഴ പഞ്ചായത്തിലെ മാമലക്കണ്ടത്ത് കഴിഞ്ഞ ഒന്നിനാണ് കേസിനാസ്പദമായ സംഭവം.
പിന്നാക്ക വിഭാഗത്തില്‍പ്പെട്ട അമ്മയും മകളും താമസിക്കുന്ന വീട്ടില്‍ അമ്മ ജോലിക്കു പോയ സമയത്തു കുട്ടിയെ പീഡിപ്പിച്ചെന്നാണ് കേസ്. പരാതിയെത്തുടര്‍ന്നു കുട്ടിയെ വൈദ്യപരിശോധനയ്ക്കു വിധയമാക്കി. പോക്സോ പ്രകാരം ആലുവ ഡിവൈ.എസ്.പിയുടെ നേതൃത്വത്തിലായിരുന്നു കേസന്വേഷണം.