പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കഞ്ചാവ് നല്‍കി പീഡിപ്പിക്കാന്‍ ശ്രമം; യുവാവ് അറസ്റ്റില്‍

കൊടുങ്ങല്ലൂര്‍: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കഞ്ചാവ് നല്‍കി പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ യുവാവ് അറസ്റ്റില്‍. എറിയാട് സ്വദേശി കല്ലുങ്ങല്‍ ഷമീറിനെയാണ് കൊടുങ്ങല്ലൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്. കൊടുങ്ങല്ലൂര്‍ സ്വദേശിനിയായ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വീട്ടിലാക്കി തരാം എന്ന് പറഞ്ഞ് ബൈക്കില്‍ കൊണ്ടുപോയി കഞ്ചാവ് നല്‍കി പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നാണ് പരാതി.

പീഡനശ്രമം എതിര്‍ത്ത പെണ്‍കുട്ടിയെ ഉപേക്ഷിച്ച് ഇയാള്‍ രക്ഷപ്പെടുകയായിരുന്നുവത്രേ. പെണ്‍കുട്ടിയെ കാണാതായി എന്ന പരാതിയുടെ അടിസ്ഥാനത്തില്‍ ഡിവൈ.എസ്.പി ഫേമസ് വര്‍ഗീസിന്റെ മേല്‍നോട്ടത്തില്‍ കൊടുങ്ങല്ലൂര്‍ സി.ഐ പി.കെ. പത്മരാജന്റെ നേതൃത്വത്തില്‍ അന്വേഷണം നടത്തുകയായിരുന്നു.

ജില്ല സൈബര്‍ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തില്‍ അന്തിക്കാട് താന്യം ഭാഗത്തുനിന്ന് പെണ്‍കുട്ടിയെ കണ്ടെത്തുകയായിരുന്നു. ഇയാള്‍ വിവിധ കേസുകളില്‍ പ്രതിയാണെന്നും പോലീസ് പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News