വഴിവക്കില്‍ നിന്ന വയോധികയെ ബലാത്സംഗം ചെയ്യാന്‍ ശ്രമം; ലോറി ഡ്രൈവറായ യുവാവ് അറസ്റ്റില്‍

താനൂര്‍: വഴിവക്കില്‍ നില്‍ക്കുകയായിരുന്ന വയോധികയെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ച കേസില്‍ ലോറി ഡ്രൈവര്‍ അറസ്റ്റില്‍. കാഞ്ഞിരമറ്റം സ്വദേശി പി ടി ജോമോന്‍ (36) ആണ് അറസ്റ്റിലായത്. ഇക്കഴിഞ്ഞ ശനിയാഴ്ചയാണ് കേസിനാസ്പദമായ സംഭവം നടന്നത്. തിരൂര്‍ താനൂര്‍ റോഡിലൂടെ ലോറിയുമായി പോകുമ്പോള്‍ പുലര്‍ച്ചെ 5.30ന് മൂച്ചിക്കല്‍ റോഡ് അരികില്‍ നില്‍ക്കുകയായിരുന്നു വയോധികയെ ലോറി നിര്‍ത്തി ഇറങ്ങിയ ജോമോന്‍ ബലാല്‍സംഗം ചെയ്യാന്‍ ശ്രമിക്കുകയായിരുന്നു.

വയോധിക നിലവിളിക്കുകയും ബഹളം വയ്ക്കുകയും ചെയ്തതോടെ ജോമോന്‍ ലോറിയുമായി കടന്നുകളയുകയായിരുന്നു. തുടര്‍ന്ന് വയോധികയുടെ പരാതിയില്‍ സിസിടിവി ക്യാമറകള്‍ പരിശോധിച്ചാണ് താനൂര്‍ പോലീസ് പ്രതിയെ പിടിച്ചത്.

താനൂര്‍ എസ്എച്ച്ഒ പി പ്രമോദ്, എസ്ഐ നവീന്‍ ഷാജ്, എഎസ്ഐ പ്രതീഷ്, സിവില്‍ പൊലീസ് ഓഫീസര്‍മാരായ കെ സലേഷ്, സബറുദ്ധീന്‍, വിമോഷ്, പ്രിയങ്ക, മനോജ് എന്നിവരുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News