യുവതിയ്ക്ക് മുന്നില്‍ നഗ്നതാപ്രദര്‍ശനം, ചോദ്യം ചെയ്ത പ്രതിശ്രുത വരന്റെ കണ്ണ് കടിച്ച് പൊട്ടിച്ചു; യുവാവ് പിടിയില്‍

തൃശൂര്‍: തേക്കിന്‍കാട് മൈതാനത്ത് സ്ത്രീയുടെ മുമ്പില്‍ നഗ്നതാ പ്രദര്‍ശനം നടത്തിയ പ്രതി പിടിയില്‍. കുണ്ടുവാറ ദേശത്ത് എം.ജി നഗറില്‍ നടുമുറ്റം വീട്ടില്‍ അരുണ്‍ (27) എന്നയാളാണ് ഈസ്റ്റ് പോലീസിന്റെ പിടിയിലായത്. ഇയാള്‍ യുവതിയ്ക്ക് മുന്‍പില്‍ നഗ്‌നതാപ്രദര്‍ശനം നടത്തുകയും പിറകെ നടന്ന് ശാരീരിക ഉപദ്രവം ചെയ്യുകയും ചെയ്തിരുന്നു. വിഷു ദിനത്തില്‍ വൈകിട്ടാണ് സംഭവം.

സംഭവത്തില്‍ മാടക്കത്തറ സ്വദേശിനിയും പ്രതിശ്രുത വരനും കൂടി തേക്കിന്‍കാട് മൈതാനത്തിന് കിഴക്കുവശം നിന്നിരുന്നപ്പോഴാണ് പ്രതി നഗ്നതാ പ്രദര്‍ശനം നടത്തിയത്. എന്നാല്‍, സ്ഥലത്തു നിന്നു മാറിപ്പോയപ്പോള്‍ പിന്തുടരുകയും പരാതിക്കാരിയുടെ മുടിയില്‍ പിടിച്ച് വലിക്കുകയും കൈയ്യില്‍ കയറിപ്പിടിക്കുകയും ചെയ്തു.

അതെസമയം എതിര്‍ക്കാന്‍ ചെന്ന പ്രതിശ്രുത വരനെ ഇയ്യാള്‍ പട്ടികവടികൊണ്ട് അക്രമിക്കുകയും കണ്ണ് കടിച്ച് പൊട്ടിക്കുകയും ചെയ്തിട്ടുണ്ട്. സംഭവ ശേഷം സ്ഥലത്തു നിന്നു ഓടിപ്പോയ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. അറസ്റ്റ് ചെയ്ത പ്രതി നിരവധി കേസുകളിലെ പ്രതിയാണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News