25.1 C
Kottayam
Thursday, May 16, 2024

പെണ്‍കുട്ടിയുടെ ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച യുവാവ് അറസ്റ്റില്‍

Must read

തുറവൂര്‍: പെണ്‍കുട്ടിയുടെ ചിത്രം മോര്‍ഫ് ചെയ്ത് സമൂഹ മാധ്യമം വഴി പ്രചരിപ്പിച്ച് ഭീഷണിപ്പെടുത്തിയ യുവാവ് അറസ്റ്റില്‍.

തിരുവനന്തപുരം കാഞ്ഞിരംകുളം കരങ്കുളം പഞ്ചായത്ത് ഒമ്പതാം വാര്‍ഡില്‍ വലവീശികാണി പുരയിടത്തില്‍ മനുദാസിനെയാണ് (22 ) ചേര്‍ത്തല പോലീസ് അറസ്റ്റ് ചെയ്തത്.

ചേര്‍ത്തല ഡിവൈ.എസ്.പി വിനോദ് പിള്ള, കുത്തിയതോട് എസ്.എച്ച്.ഒ കെ.എന്‍. മനോജ്, എസ്.ഐ അജിത് കുമാര്‍, സി.പി.ഒമാരായ അനീഷ്, സതീഷ്, അനില്‍, വിജേഷ് എന്നിവര്‍ നേതൃത്വം നല്‍കി. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week