പുനെ: കുറഞ്ഞ വിലക്ക് സവാള നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് പണം തട്ടിയ മലയാളി അറസ്റ്റില്‍. വിദേശങ്ങളിലേക്ക് കയറ്റുമതി ചെയ്യുന്നതില്‍ നിന്നു തിരിഞ്ഞുമാറ്റിയ സവാളയാണ് ഇത്തരത്തില്‍ വില കുറച്ച് നല്‍കുന്നത്.
വ്യാപാരികളില്‍ നിന്നു ലക്ഷങ്ങളാണ് യുവാവ് തട്ടിയെടുത്തത്. രണ്ടു മാസം മുന്‍പ് സവാള വില കുത്തനെ കൂടിയപ്പോള്‍ കിലോയ്ക്ക് 13 രൂപ പ്രകാരം ടണ്‍ കണക്കിന് സവാള വില്‍ക്കാന്‍ ഉണ്ടെന്ന് സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചാണ് തട്ടിപ്പ് നടത്തിയത്.
പുനെയിലെ ധനോരി കല്‍വട്ട് സ്‌കൈ സിറ്റിയില്‍ വാടകയ്ക്കു താമസിക്കുന്ന തൃശൂര്‍ പെരിങ്ങാവ് സ്വദേശി പരാഗ് ബാബു അറയ്ക്കലിനെയാണ് കേസില്‍ അറസ്റ്റ് ചെയ്തത്. 20 ലക്ഷത്തോളം രൂപ നഷ്ടമായെന്നാണ് വ്യാപാരികള്‍ പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നത്.
അക്കൗണ്ടില്‍ പണം നിക്ഷേപിക്കാന്‍ പരാഗ് ആവശ്യപ്പെട്ടിരുന്നു. ലോഡ് എത്തിയപ്പോള്‍ മുഴുവന്‍ സവാളയും ചീഞ്ഞളിഞ്ഞു പുഴുക്കള്‍ അരിച്ച നിലയില്‍ ആയിരുന്നുവെന്ന് തട്ടിപ്പിന് ഇരയായ വ്യാപാരികള്‍ പറഞ്ഞു.