ബെവ്‌കോ ഔട്ട് ലെറ്റില്‍ വടിവാള്‍ വീശി ഭീകരാന്തരീക്ഷം സൃഷ്ടിച്ചു; കൊലക്കേസ് പ്രതി പിടിയില്‍

തൃശൂര്‍: ബീവറേജ് ഔട്ട് ലെറ്റില്‍ വടിവാള്‍ വീശി ഭീകരാന്തരീക്ഷം സൃഷ്ടിച്ച യുവാവ് പിടിയില്‍. കൊലപാതക കേസുകള്‍ അടക്കം ജില്ലയിലെ നിരവധി കേസുകളില്‍ പ്രതിയായ അരിമ്പൂര്‍ സ്വദേശി പണിക്കെട്ടി വീട്ടില്‍ രാകേഷിനെയാണ് അന്തിക്കാട് പോലീസ് അറസ്റ്റ് ചെയ്തത്. ഞായറാഴ്ച രാത്രി ഏഴരയോടെയാണ് കേസിനാസ്പദമായ സംഭവം നടന്നത്.

അന്തിക്കാട് ബീവറേജിലെത്തിയ പ്രതി ക്യൂ നില്‍ക്കാതെ മദ്യം ആവശ്യപ്പെട്ട് ജീവനക്കാരോട് കയര്‍ത്തു സംസാരിക്കുകയായിരുന്നു. മദ്യം കൊടുക്കാതെ വന്നപ്പോള്‍ സ്ഥാപനത്തിലെ ബില്ലിംഗ് മെഷീന്‍ വലിച്ചെറിഞ്ഞു കേടുപാട് വരുത്തുകയും തുടര്‍ന്ന് വാള്‍വീശി ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്തു. സംഭവത്തിന് ശേഷം പ്രതിയെ തൃശൂര്‍ അന്തിക്കാട് നിന്നു പോലീസ് പിടികൂടി.

മൂന്ന് കൊലപാതക കേസുകളുള്‍പ്പടെ നിരവധി കേസുകളില്‍ പ്രതിയാണ് രാകേഷ്. കഴിഞ്ഞ ദിവസമാണ് ഇയാള്‍ ജയിലില്‍ നിന്നുമിറങ്ങിയത്. പൊതുമുതല്‍ നശിപ്പിച്ചെന്നുള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തി രജിസ്റ്റര്‍ ചെയ്ത കേസില്‍ അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയില്‍ ഹാജരാക്കി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News