വെള്ളത്തിനോട് ഭയം, 67 വര്‍ഷമായി കുളിയില്ല! മുടി വളരുമ്പോള്‍ തീയിട്ട് കരിയിച്ചു കളയും! ഇഷ്ടഭക്ഷണം ചീഞ്ഞളിഞ്ഞ മൃഗങ്ങളും; ലോകത്തെ ഏറ്റവും വൃത്തിഹീനനായ മനുഷ്യന്റെ കഥ ഇങ്ങനെ
വെള്ളത്തിനോടുള്ള ഭയം മൂലം വര്‍ഷങ്ങളായി കുളിക്കാതെ ജീവിക്കുകയാണ് ഇറാനിലെ ഹാജി എന്ന വ്യക്തി. 87 കാരനായ ഈ മനുഷ്യന്‍ കുളിക്കാതെ ജീവിക്കാന്‍ തുടങ്ങിയിട്ട് 67 വര്‍ഷങ്ങള്‍ പിന്നിട്ടു കഴിഞ്ഞു. ചാരവും ചെളിയും നിറഞ്ഞ ശരീരവുമായി ജീവിക്കുന്ന ഇയാളെ കണ്ടാല്‍ ചിലപ്പോള്‍ ഒരു പ്രതിമയാണോ എന്ന് പോലും തോന്നിപ്പോകും.
വെള്ളത്തിനോടുള്ള ഭയമാണ് ഹാജിയെ കുളി എന്ന പ്രക്രിയയില്‍ നിന്നു പിന്‍വലിച്ചത്. കുളിച്ചാല്‍ തനിക്ക് സുഖമില്ലാതെ ആകുമെന്നും വൃത്തി തന്നെ രോഗിയാക്കുമെന്നുമാണ് ഹാജിയുടെ വിശ്വാസം. ഇറാനിലെ ഒറ്റപ്പെട്ട ദ്വീപില്‍ വര്‍ഷങ്ങളായി ജീവിച്ചുവരുന്ന ഇയാള്‍ പുകവലിക്ക് അടിമയാണ്. എന്നാല്‍, ഇയാള്‍ പുകവലിക്കായി ഉപയോഗിക്കുന്നത് മൃഗങ്ങളുടെ ഉച്ഛിഷ്ടമാണെന്ന് മാത്രം.
ചീഞ്ഞ് പോയ മൃഗങ്ങളുടെ മാംസമാണ് ഇയാള്‍ ഭക്ഷിക്കുന്നത്. ശൈത്യകാലത്ത് തണുപ്പില്‍ നിന്ന് രക്ഷനേടാന്‍ ഹാജി ഹെല്‍മറ്റ് ധരിക്കാറുണ്ട്. മണ്ണില്‍ കുഴിയുണ്ടാക്കിയാണ് ഇയാളുടെ വാസം. അതിലൂടെ കടന്നുപോകുന്ന വാഹനങ്ങളുടെ കണ്ണാടിയില്‍ നോക്കി തന്റെ സൗന്ദര്യവും അദ്ദേഹം ആസ്വദിക്കും. മുടി വളരുമ്പോള്‍ അവ തീയിട്ട് കരിച്ച് കളയുകയാണ് പതിവ്.