33.4 C
Kottayam
Friday, April 26, 2024

കൊച്ചിയില്‍ പതിനാലുകാരിയെ നഗ്‌നത പ്രദര്‍ശിപ്പിച്ചയാള്‍ പിടിയില്‍

Must read

കൊച്ചി: ചെറായിയില്‍ പതിനാലു വയസുകാരി പെണ്‍കുട്ടിയെ നഗ്‌നത പ്രദര്‍ശിപ്പിച്ചയാളെ പോലീസ് അറസ്റ്റ് ചെയ്തു. പള്ളിപ്പുറം കാവാലംകുഴി ആന്റണി (44) ആണ് മുനമ്പം പോലീസിന്റെ പിടിയിലായത്. ഇയാള്‍ക്കെതിരേ പോക്‌സോ വകുപ്പ് ചുമത്തിയാണ് പോലീസ് കേസെടുത്തിരിക്കുന്നത്.

ഒക്ടോബര്‍ എട്ടിനായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. ഒളിവിലായിരുന്ന പ്രതിയെ ഇന്ന് പുലര്‍ച്ചെ പള്ളിപ്പുറത്തുനിന്നാണ് അറസ്റ്റ് ചെയ്തത്. പെണ്‍കുട്ടിയുടെ വീട്ടുകാര്‍ ഇടപെട്ട് പരാതി നല്‍കിയതോടെ ഇയാള്‍ ഒളിവില്‍ പോവുകയായിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week