ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട പെണ്‍കുട്ടിയെ മദ്യം നല്‍കി പീഡിപ്പിക്കാന്‍ ശ്രമം; യുവാവ് അറസ്റ്റില്‍

ചെറുതോണി: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ യുവാവിനെ ഇടുക്കി പോലീസ് അറസ്റ്റ് ചെയ്തു. എറണാകുളം പറവൂര്‍ സ്വദേശി ദീപക്കാണ് (22) അറസ്റ്റിലായത്. കഴിഞ്ഞ നാലിനാണ് സംഭവം. സുഹൃത്തുക്കള്‍ക്കൊപ്പം ഉല്ലാസയാത്രക്ക് ഇടുക്കിയില്‍ എത്തിയതാണ് യുവാവ്.

സുഹൃത്തുക്കളെ തിരികെ പറഞ്ഞയച്ചശേഷം ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട പെണ്‍കുട്ടിയെ കാണാന്‍ യുവാവ് വീട്ടിനടുത്തെത്തി. ഉച്ചക്ക് രണ്ടോടെ പെണ്‍കുട്ടിയെ വിളിച്ചിറക്കി കാറില്‍ കയറ്റി ഇടുക്കിയിലും കരിമ്പനിലുമായി സഞ്ചരിച്ചു. ഇതിനിടെ പെണ്‍കുട്ടിയുടെ ഫോട്ടോ മൊബൈല്‍ ഫോണില്‍ പകര്‍ത്തുകയും ഷാപ്പില്‍ നിന്ന് മദ്യംവാങ്ങി കുടിപ്പിക്കുകയും ചെയ്തു. കുട്ടിയെ കാണാതായതിനെ തുടര്‍ന്ന് വീട്ടുകാര്‍ അന്വേഷണം ആരംഭിച്ചു.

യുവാവിനെക്കുറിച്ച് സംശയമുണ്ടായിരുന്നതിനാല്‍ ഇയാളുടെ ഫോണിലേക്ക് വിളിച്ച് അന്വേഷിച്ചാണ് ഇവരെ കണ്ടെത്തിയത്. വീട്ടുകാരുടെ പരാതിയെ തുടര്‍ന്ന് പോലീസ് യുവാവിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. പ്രതിക്കെതിരെ പീഡന ശ്രമത്തിനും പെണ്‍കുട്ടിയുടെ ഫോട്ടോ എടുത്തതിനും മദ്യം കഴിപ്പിച്ചതിനും കേസ് രജിസ്റ്റര്‍ ചെയ്തു. പ്രതിയെ റിമാന്‍ഡ് ചെയ്തു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News