FeaturedKeralaNews

‘ഒരു തെറ്റുപറ്റി ക്ഷമിക്കണം എനിക്കും കുടുംബമുണ്ട്’; അശ്വതിയ്ക്ക് അശ്ലീല കമന്റിട്ട യുവാവ്

കൊച്ചി:തന്റെ ചിത്രത്തിന് താഴെ അശ്ലീല കമന്റിട്ട ആൾക്ക് അശ്വതി ശ്രീകാന്ത് നൽകിയ മറുപടി കഴിഞ്ഞ ദിവസം സോഷ്യൽമീഡിയയിൽ വൻചർച്ചയ്ക്ക് വഴിവച്ചിരുന്നു. വൻപ്രതിഷേധം ഉയർന്നതോടെ കമന്റ് പിൻവലിച്ച് മാപ്പ് പറഞ്ഞിരിക്കുകയാണ് അശ്ലീല കമന്റിട്ട യുവാവ്. ‘ഒരു തെറ്റുപറ്റി ക്ഷമിക്കണം എനിക്കും കുടുംബമുണ്ട്’ എന്നാണ് യുവാവ് തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെ പറഞ്ഞിരിക്കുന്നത്.

ചിത്രത്തിന് താഴെ അശ്ലീല കമന്റിട്ട ആൾക്ക് അശ്വതി കൊടുത്ത മറുപടിയ്ക്ക് പിന്നാലെ യുവാവിന്റെ ചിത്രങ്ങളും കമന്റിന്റെ സ്ക്രീൻഷോട്ടുകളും സോഷ്യൽമീഡിയയിൽ വ്യാപകമായി പ്രചരിച്ചിരുന്നു. അശ്വതിയ്ക്ക് ഐക്യദാർഡ്യം പ്രഖ്യാപിച്ച് നിരവധി പ്രമുഖരും രംഗത്തെത്തിയിരുന്നു. ഇതിനുപിന്നാലെയാണ് മാപ്പ് പറഞ്ഞ് അക്കൗണ്ട് താൽകാലികമായി റദ്ദുചെയ്ത് യുവാവ് തടിയൂരിയിരിക്കുന്നത്.

ചിത്രത്തിന് താഴെ അശ്ലീല കമന്റിട്ട ആൾക്ക് അശ്വതി കൊടുത്ത മറുപടി ഇങ്ങനെ:
സൂപ്പർ ആവണമല്ലോ… ഒരു കുഞ്ഞിന് രണ്ടു കൊല്ലം പാലൂട്ടാനുള്ളതാണ്! ജീവനൂറ്റി കൊടുക്കുന്നതു കൊണ്ട് തന്നെ താങ്കളുടെ അമ്മയുടേതുൾപ്പെടെ ഞങ്ങൾ സകല പെണ്ണുങ്ങളുടെയും സൂപ്പർ തന്നെയാണ്…!!
പലപ്പോഴും സ്ത്രീകൾ അസഭ്യം നിറഞ്ഞ കമന്റുകൾക്ക് മറുപടി നൽകാറില്ല.

കാലം മാറിയിരിക്കുന്നു, കൃത്യമായ മറുപടികൾ കൊണ്ട് ഇത്തരക്കാരെ നിശബ്ദരാക്കാൻ പുതിയകാലത്തെ സ്ത്രീകൾ ശ്രദ്ധിക്കാറുണ്ട്. അത്തരത്തിൽ ഏറ്റവും മികച്ച മറുപടി തന്നെ ആണ് അശ്വതി നൽകിയതെന്ന് സോഷ്യൽ മീഡിയ ഒന്നടങ്കം പറയുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button