കാത്തിരിപ്പ് സഫലം…കാലിഫോര്‍ണിയയിലേയ്ക്ക്,അവധിക്കാലം ആഘോഷമാക്കി മംമ്ത മോഹന്‍ദാസ്‌

mamtha mohandas

കൊച്ചി:മലയാളികള്‍ക്ക് പ്രിയങ്കരിയായ നടിയാണ് മംമ്ത മോഹന്‍ദാസ്. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളും എല്ലാം തന്നെ പങ്കുവെച്ച് എത്താറുണ്ട്. അവയെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. ഇപ്പോഴിതാ കാലിഫോര്‍ണിയയില്‍ അവധി ആഘോഷിക്കുന്ന ചിത്രങ്ങള്‍ പങ്കുവെച്ച് എത്തിയിരിക്കുകയാണ് താരം.

പുതിയ വീട്ടിലേയ്ക്ക് താമസം മാറിയതിന്റെ സന്തോഷത്തിലാണ് മംമ്ത മോഹന്‍ദാസ്. നീണ്ട പതിനൊന്നു വര്‍ഷത്തിനൊടുവിലാണ് കൊച്ചിയില്‍ വീട് സ്വന്തമാക്കിയത്. കാത്തിരുന്ന ആഗ്രഹം സഫലമായപ്പോള്‍ ആ സന്തോഷം പങ്കുവയ്ക്കാന്‍ മംമ്ത കാലിഫോര്‍ണിയയിലേക്ക് പോകുകയായിരുന്നു.

കാലിഫോര്‍ണിയയിലെ വെക്കേഷന്‍ ആഘോഷമാക്കുകയാണ് മംമ്ത മോഹന്‍ദാസ്. അവധിയാഘോഷത്തില്‍നിന്നുള്ള ചിത്രങ്ങള്‍ താരം ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. സ്വിംസ്യൂട്ടിലുള്ള ചിത്രങ്ങളും കാലിഫോര്‍ണിയയിലെ മനോഹരമായ കാഴ്ചകളും മംമ്ത ആരാധകര്‍ക്കായി പങ്കുവച്ചിട്ടുണ്ട്.

2022 ല്‍ മംമ്തയ്ക്ക് കൈനിറയെ ചിത്രങ്ങളാണ്. ഫൊറന്‍സിക് എന്ന സിനിമയിലെ നായികാ വേഷത്തിനു ശേഷം ലാല്‍ ബാഗ്, മ്യാവൂ തുടങ്ങിയ സിനിമകളിലും മംമ്ത അഭിനയിച്ചിരുന്നു. പൃഥ്വിരാജ് നായകനാകുന്ന ജനഗണമന, മഹേഷും മാരുതിയും, രാമ സേതു, ജൂതന്‍, അണ്‍ലോക്ക് എന്നിവയാണ് മംമ്തയുടെ മലയാളം പ്രോജക്ടുകള്‍. തമിഴ്, തെലുങ്ക് ഭാഷകളിലും മംമ്തയുടെ സിനിമകള്‍ ഒരുങ്ങുന്നുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News