27.5 C
Kottayam
Sunday, June 7, 2026

മമ്മൂക്ക ഓടി വന്നു കെട്ടിപ്പിടിച്ചിട്ടു ‘തകർത്തെടാ തകർത്തു’ എന്ന് പറഞ്ഞു; വൈറൽ വീഡിയോയെ കുറിച്ച് ജയറാം

Must read

കൊച്ചി:തെന്നിന്ത്യൻ പ്രേക്ഷകർ ഒന്നടങ്കം കാത്തിരുന്ന ചിത്രമായിരുന്നു മണിരത്‌നത്തിന്റെ സംവിധാനത്തിൽ ഒരുങ്ങിയ ‘പൊന്നിയിൻ സെൽവൻ’ ഒന്നാം ഭാഗം. സെപ്റ്റംബർ 30 ന് തിയേറ്ററുകളിൽ എത്തിയ ചിത്രം മികച്ച അഭിപ്രായങ്ങൾ നേടി പ്രദർശനം തുടരുകയാണ്. വിക്രം, ഐശ്വര്യ റായ്, ജയം രവി. കാർത്തി, പ്രഭു, ഐശ്വര്യ ലക്ഷ്മി, ജയറാം തുടങ്ങി വമ്പൻ താരനിര അണിനിരന്ന പ്രഖ്യാപനം മുതൽ ഏറെ ശ്രദ്ധനേടിയിരുന്നു.

ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി നടത്തിയ പരിപാടികൾ എല്ലാം തന്നെ വമ്പൻ താര സാന്നിധ്യം കൊണ്ട് പ്രേക്ഷകർക്കിടയിൽ ശ്രദ്ധനേടുകയും ചർച്ച ചെയ്യപ്പെടുകയും ചെയ്തിരുന്നു. ചിത്രത്തിന്റെ ട്രെയിലർ ലോഞ്ച് ആണ് അതിൽ ഏറ്റവും കൂടുതൽ ശ്രദ്ധനേടിയത്. രജനികാന്ത്, കമൽഹാസൻ, മണിരത്‌നം, പാർത്ഥിപൻ, ശങ്കർ, തൃഷ, വിക്രം, ജയം രവി, ഐശ്വര്യ റായ് എന്നിവരെല്ലാം പങ്കെടുത്ത ചടങ്ങിൽ സൂപ്പർ സ്റ്റാറായത് മലയാളത്തിന്റെ സ്വന്തം നടൻ ജയറാം ആയിരുന്നു.

- Advertisement -

സംവിധായകൻ മണിരത്‌നത്തെയും മറ്റു താരങ്ങളെയും അനുകരിച്ച് ജയറാം വേദിയെ കയ്യിലെടുക്കുകയായിരുന്നു. മലയാളി പ്രേക്ഷകരും തമിഴ് പ്രേക്ഷകരും ഒന്നടങ്കമാണ് ആ വീഡിയോ ഏറ്റെടുത്തത്. മലയാള താരങ്ങൾ ഉൾപ്പെടെ ജയറാമിനെ അഭിനന്ദിച്ച് രംഗത്ത് എത്തിയിരുന്നു. ഒരിക്കലും ടച്ച് വിട്ടു പോയി എന്ന് പറയാത്ത ജയയറാമേട്ടൻ എന്ന് കുറിച്ച് കൊണ്ട് രമേശ് പിഷാരടി വീഡിയോ പങ്കുവയ്ക്കുകയും അത് വൈറലാവുകയും ഒക്കെ ചെയ്തു.

- Advertisement -

പൊന്നിയിൻ സെൽവന്റെ ട്രെയിലർ ലോഞ്ച് വേദിയിൽ അങ്ങനെയൊരു മിമിക്രി അവതരിപ്പിക്കാൻ ഉണ്ടായ സാഹചര്യത്തെ കുറിച്ചും അതുകണ്ട നടൻ മമ്മൂട്ടിയുടെ പ്രതികരണത്തെ കുറിച്ചും പറയുകയാണ് ജയറാമിപ്പോൾ. വീഡിയോ വൈറലായതിനു ശേഷം ഹൈദരാബാദിൽ വെച്ച് മമ്മൂട്ടിയെ കണ്ടപ്പോൾ അദ്ദേഹം ഓടി വന്ന് കെട്ടിപ്പിടിച്ചിട്ട് തകർത്തെന്ന് പറഞ്ഞു എന്നാണ് പറയുന്നത്. മനോരമയ്ക്ക് നൽകിയ അഭിമുഖത്തിലാണ് ജയറാം ഇത് പറഞ്ഞത്. ജയറാമിന്റെ വാക്കുകൾ ഇങ്ങനെ.

‘ട്രെയിലര്‍ ലോഞ്ച് സമയത്ത് എന്തെങ്കിലും രണ്ട് വാക്ക് പറയണം എന്ന് മാത്രമേ പറഞ്ഞിരുനുള്ളു. പരിപാടി തുടങ്ങാന്‍ അൽപം വൈകി. ജയറാം സ്റ്റേജില്‍ എന്തെങ്കിലും വ്യത്യസ്തമായി ചെയ്യാമോ എന്ന് മണിരത്‌നം ചോദിച്ചു. കഥ പറഞ്ഞാല്‍ എനിക്ക് സാറിനെ തന്നെ അനുകരിക്കേണ്ടി വരുമെന്ന് പറഞ്ഞപ്പോള്‍ അദ്ദേഹം സമ്മതിച്ചു. സ്റ്റേജില്‍ വച്ച് നടന്‍ പ്രഭുവിന്റെ അനുവാദവും വാങ്ങിയാണ് അത് ചെയ്തത്,’

‘വീഡിയോ ഹിറ്റായതോടെ ഇപ്പോള്‍ എവിടെ ചെന്നാലും മണിരത്‌നത്തെ അനുകരിക്കണമെന്നാണ് ആവശ്യപ്പെടുന്നത്. ചെന്നൈയിലെ പരിപാടി കഴിഞ്ഞ് ഹൈദരാബാദിലെത്തി ബ്രേക്ക് ഫാസ്റ്റ് കഴിക്കുമ്പോള്‍ ദാ വരുന്നു മമ്മൂക്ക. ഓടി വന്ന് കെട്ടിപ്പിടിച്ച് ‘തകര്‍ത്തടാ തകര്‍ത്തു ഇന്നലെ നീ തകര്‍ത്തു മറിച്ചു’ എന്ന് പറഞ്ഞു,’

- Advertisement -

‘അൽപം കഴിഞ്ഞ് മമ്മൂക്കയുടെ റൂമില്‍ എത്തിയപ്പോള്‍ പ്രോജക്ടറില്‍ ഇത് തന്നെയാണ് അദ്ദേഹം പിന്നെയും കണ്ട് ചിരിച്ചു കൊണ്ടിരിക്കുന്നത്. മണിരത്‌നം എന്ത് കറക്ടാ എന്ന് പറഞ്ഞ് പിന്നെയും ചിരിക്കുകയാണ് മമ്മൂക്ക’, ജയറാം പറഞ്ഞു.

പൊന്നിയിന്‍ സെല്‍വനില്‍ ആഴ്‌വാര്‍ കടിയന്‍ നമ്പി എന്ന കഥാപാത്രത്തെയാണ് ജയറാം അവതരിപ്പിച്ചിരിക്കുന്നത്. ചിത്രത്തിനായി വഗംഭീര മേക്ക്ഓവറാണ് ജയറാം നടത്തിയിട്ടുള്ളത്. കല്‍ക്കി കൃഷ്ണമൂര്‍ത്തി എഴുതിയ അതേ പേരിലുള്ള നോവലിനെ അടിസ്ഥാനമാക്കിയാണ് പൊന്നിയന്‍ സെല്‍വന്‍ ഒരുക്കിയിരിക്കുന്നത്. ചോള വംശത്തിലെ രാജരാജ ചോളന്‍ ഒന്നാമന്റെ കഥയാണ് നോവല്‍ പറയുന്നത്. തമിഴ്, മലയാളം, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലാണ് ചിത്രം പ്രദർശനത്തിനെത്തിയിട്ടുള്ളത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ഈഴവ കുടുംബത്തില്‍ ജനനം,ജാതി വേര്‍തിരിവുകള്‍ക്ക് എതിരെയുള്ള സമരമെന്നോണം പിതാവ് ഗംഗാധരന്‍ ഇട്ട പേരായിരുന്നു ‘സലിം’; സ്‌കൂളില്‍ എത്തിയപ്പോള്‍ വിശാല ഹിന്ദുവായി; പറവൂര്‍ ട്രാന്‍സ്‌പോര്‍ട്ട് സ്റ്റാന്‍ഡിന്റെ കല്ലിടല്‍ ചടങ്ങില്‍ രാഷ്ട്രീയ എതിരാളികളെപ്പോലും ചിരിപ്പിച്ച് ലീഡര്‍...

കൊച്ചി: 'ജാതി വേണ്ട, മതം വേണ്ട, ദൈവം വേണ്ട മനുഷ്യന്'നവോത്ഥാന നായകനായിരുന്ന സഹോദരന്‍ അയ്യപ്പന്റെ ഈ വിപ്ലവ ആദര്‍ശത്തില്‍ ആകൃഷ്ടനായി, ഒരു ഈഴവ കുടുംബത്തില്‍ ജനിച്ച തന്റെ മകന് ജാതി വേര്‍തിരിവുകള്‍ക്ക് എതിരെയുള്ള...

ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത നീയിപ്പോൾ കരയിപ്പിക്കുകയാണ്-വൈകാരിക കുറിപ്പുമായി മമ്മൂട്ടി

കൊച്ചി: മലയാളികളെ ദശകങ്ങളോളം ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത ജനപ്രിയ നടനും മിമിക്രി താരവുമായ സലിം കുമാർ (56) അന്തരിച്ചു. ആരോഗ്യനില വഷളായതിനെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്ന അദ്ദേഹം...

അടിയുറച്ച കോണ്‍ഗ്രസുകാരന്‍,മറയില്ലാത്ത വിമര്‍ശകന്‍, കഴിഞ്ഞ തെരഞ്ഞെടുപ്പിലും വോട്ടുപിടിക്കാനായി ഓടിനടന്ന താരപ്രചാരകന്‍, സലിം കുമാറിന്റെ വേര്‍പാട് കോണ്‍ഗ്രസിനും കനത്ത നഷ്ടം

കൊച്ചി: മലയാള സിനിമയിലെ ഭൂരിഭാഗം കലാകാരന്മാരും തങ്ങളുടെ രാഷ്ട്രീയ നിലപാടുകൾ പരസ്യമായി തുറന്നുപറയാൻ മടി കാണിച്ച ഒരു കാലഘട്ടമുണ്ടായിരുന്നു. എന്നാൽ അക്കാലത്തും താനൊരു ഉറച്ച കോൺഗ്രസുകാരനാണെന്ന് ലോകത്തോട് വിളിച്ചുപറയാൻ ഒട്ടും മടി കാണിക്കാത്ത...

വിശപ്പിന്റെ മറുവാക്ക് പച്ചവെള്ളമായി മാറിയ കാലം, കയറുപിരിച്ച് അമ്മയുടെ കൈത്തലം പൊട്ടി ചോരവരുന്നത് നോക്കിനിന്ന മകൻ, മീമുകൾക്കപ്പുറത്തെ സലിം കുമാർ ജീവിതം

കൊച്ചി: ട്രൗസർ കീറിയ സമയത്തായിരുന്നു എന്റെ ബാല്യം.....’ ചിരിയുടെ തിരകൾക്കപ്പുറത്തേക്ക് നോക്കിയാൽ സലീമെന്ന കണ്ണീർക്കടൽ കാണാം... കൊച്ചിയിൽ കയർ ബിസിനസ്സായിരുന്നു സലിമിന്റെ അച്ഛൻ ഗംഗാധരന്. സലിം ജനിക്കുമ്പോൾ അച്ഛന്റെ കാലം നല്ലതായിരുന്നു....

കാണാനൊരു ലുക്കില്ലെന്നേയുള്ളൂ ഭയങ്കര ബുദ്ധിയാ….! സലിം കുമാറിൻ്റെ മാസ്റ്റർപീസ് ഡയലോഗുകൾ ;വിട വാങ്ങിയത് ട്രോളുകളുടെയും മീമുകളുടെയും തമ്പുരാൻ

മലയാളികൾ തമാശ പറയുമ്പോൾ പഴഞ്ചൊല്ലുപോലെ കടന്നുവരുന്ന ചില ഡയലോഗുകളുണ്ട്, എപ്പോൾ കേട്ടാലും ചിരിവരുന്ന മനസ്സിലേക്ക് ഓടിവരുന്ന രംഗങ്ങൾ. വർഷങ്ങളോളം മലയാളികളെ ചിരിപ്പിച്ച രംഗങ്ങൾക്ക് പിന്നിൽ ഒരാളുണ്ടായിരുന്നു സലിം കുമാർ. പല ഭാവങ്ങളിലൂടെ പല...

Popular this week