മോള്‍ഡോവ: യുക്രൈനില്‍ നിന്നും മോള്‍ഡോവ വഴി പാലായനം ചെയ്യുന്നവര്‍ക്ക് സഹായ ഹസ്തവുമായി മമ്മൂട്ടി ഫാന്‍സ് ആന്‍ഡ് വെല്‍ഫയര്‍ അസോസിയേഷന്‍ ഇന്റര്‍നാഷണല്‍ മോള്‍ഡോവ ഘടകം. യുക്രൈന്റെ അയല്‍ രാജ്യമായ മോള്‍ഡോവ വഴി പതിനായിരങ്ങളാണ് പലായനം ചെയ്യുന്നത്. റഷ്യന്‍ സൈന്യം ക്യാമ്പ് ചെയ്യുന്ന സ്ഥലമായതു കൊണ്ട് അവിടം ഒരു സംഘര്‍ഷ അന്തരീക്ഷം നിലനില്‍ക്കുന്ന സ്ഥലമാണ്.
മോള്‍ഡോവയിലെ മമ്മൂട്ടി ഫാന്‍സ് പ്രവര്‍ത്തകരാണ് ഇപ്പോള്‍ ഹെല്പ് ഡസ്‌ക് ആരംഭിച്ചിരിക്കുന്നത്. മോള്‍ഡൊവയില്‍ താല്‍ക്കാലിക താമസവും ഭക്ഷണവും മാര്‍ഗനിര്‍ദേശങ്ങള്‍ക്കുള്ള സഹായങ്ങളുമാണ് പരിമിതികള്‍ക്കുള്ളില്‍ നിന്ന് കൊണ്ട് ഒരുക്കിയിരിക്കുന്നതെന്ന് മമ്മൂട്ടി ഫാന്‍സ് ആന്‍ഡ് വെല്‍ഫയര്‍ അസോസിയേഷന്‍ ഇന്റര്‍നാഷണല്‍ പ്രസിഡന്റ് റോബര്‍ട്ട് കുര്യാക്കോസ് പറഞ്ഞു.
ഏതാനും രാഷ്ട്രീയ സംഘടനകള്‍ ഇത്തരം ഹെല്പ് ഡെസ്‌ക്കുകള്‍ തുടങ്ങിയിട്ടുണ്ടങ്കിലും ഇതാദ്യമായാണ് ഒരു ഫാന്‍സ് അസോസിയേഷന്‍ യുക്രൈന്‍ സംഘര്‍ഷബാധിതര്‍ക്ക് സഹായവുമായി എത്തുന്നത്. ജീവകാരുണ്യ പ്രവര്‍ത്തനരംഗത്ത് സജീവമാണ് മമ്മൂട്ടി ഫാന്‍സ്. അന്താരാഷ്ട്ര തലത്തില്‍ ഇരുപത് രാജ്യങ്ങളിലെ മമ്മൂട്ടിയുടെ ആരാധകര്‍ ഒത്തു ചേര്‍ന്ന് ശ്രദ്ധേയമായ പ്രവര്‍ത്തനം നടത്താറുണ്ട്.
മുന്‍പ് കൊവിഡ് സമയത്ത് ആസ്ട്രേലിയയില്‍ കുടുങ്ങിപോയവരെ ഫ്‌ലൈറ്റ് ചാര്‍ട്ട് ചെയ്ത് നാട്ടില്‍ എത്തിച്ചവരാണ് മമ്മൂട്ടി ഫാന്‍സ്. വിശദാംശങ്ങള്‍ക്കായി ഈ നമ്പറുകളില്‍ ബന്ധപ്പെടാം- അമീന്‍ +37367452193, അനസ് +373 67412025