EntertainmentKeralaNews

‘ഹിന്ദി നടിമാരെപ്പോലെയാണ് എന്റെ മരുമോള് എന്നാണ് അമാലിനെ കുറിച്ച് മമ്മൂക്ക അന്ന് വർണ്ണിച്ച് പറഞ്ഞത്’; അഞ്ജലി

കൊച്ചി:വളരെ ചെറിയ പ്രായത്തിൽ തന്നെ അമ്മ വേഷം അടക്കം ചെയ്ത് സൂപ്പർ താരങ്ങൾക്കൊപ്പമെല്ലാം നിന്ന് അമ്പരപ്പിക്കുന്ന പ്രകടനം കാഴ്ച വെച്ചിട്ടുള്ള നടിയാണ് അ‍ഞ്ജലി നായർ. നെല്ല് എന്ന തമിഴ് ചിത്രത്തിലൂടെയാണ് നായികയായി അ‍ഞ്ജലി അരങ്ങേറുന്നത്.

സീനിയേഴ്‌സിലൂടെയാണ് മലയാളത്തിലേക്ക് എത്തുന്നത്. വെനീസിലെ വ്യാപാരി, മാറ്റിനി, അഞ്ച് സുന്ദരികൾ, പട്ടം പോലെ, എബിസിഡി, മുന്നറിയിപ്പ്, സെക്കൻഡ്‌സ്, മിലി, കമ്മട്ടിപ്പാടം, ആന്മരിയ കലിപ്പിലാണ്, പുലിമുരുകൻ, ഒപ്പം, ടേക്ക് ഓഫ്, കൽക്കി, ദൃശ്യം 2, കാവൽ തുടങ്ങിയ ചിത്രങ്ങളിൽ ശ്രദ്ധേയ വേഷങ്ങൾ ചെയ്തു.

മോഹൻലാൽ ചിത്രം ആറാട്ടിലും മോൺസ്റ്ററിലുമാണ് ഏറ്റവും ഒടുവിൽ അഞ്ജലി വേഷമിട്ടത്. ഇനി റാം അടക്കമുള്ള സിനിമകളാണ് അഞ്ജലിയുടേതായി റിലീസിന് തയ്യാറെടുക്കുന്നത്. വളരെ നാളുകൾക്ക് മുമ്പാണ് അ‍ഞ്ജലി റാമിൽ അഭിനയിച്ചത്.

സംവിധായകനും സെലിബ്രിറ്റി ഫോട്ടോ​ഗ്രാഫറുമായ അനീഷ് ഉപാസനയെ ആയിരുന്നു അ‍‌ഞ്ജലി ആ​ദ്യം വിവാഹം ചെയ്തത്. ആ ബന്ധത്തിൽ‌ ഒരു മകളും അഞ്ജലിക്കുണ്ട്. പിന്നീട് ഇരുവരും വേർപിരിഞ്ഞു.

ശേഷം അടുത്തിടെയാണ് അഞ്ജലി സഹസംവിധായകൻ അജിത് രാജുവിനെ വിവാഹം ചെയ്തത്. അജിത് തന്നെയാണ് സമൂഹമാധ്യമങ്ങളിലൂടെ വിവാഹം കഴിഞ്ഞ സന്തോഷം ആദ്യം പങ്കുവെച്ചത്. അധികം ആരേയും ക്ഷണിത്താതെ വളരെ ലളിതമായിട്ടായിരുന്നു അഞ്ജലിയുടെ രണ്ടാം വിവാഹം.

ഒരു കുഞ്ഞ് മകളും ഇപ്പോൾ ഇരുവർക്കുമുണ്ട്. തന്റെ കുടുംബവിശേഷങ്ങളെല്ലാം തന്റെ യുട്യൂബ് ചാനൽ വഴി അഞ്ജലി പങ്കുവെക്കാറുണ്ട്. ബാലതാരമായി അഭിനയം തുടങ്ങിയ അഞ്ജലി മോഡലും അവതാരകയുമായി പ്രവർത്തിച്ചിരുന്നു.

ന്യുഇയർ ദിനത്തൽ മകളുടെ ചോറൂണ് ​ഗുരുവായൂരിൽ വെച്ച് അഞ്ജലിയും കുടുംബവും നടത്തിയിരുന്നു. ഇപ്പോഴിത തന്റെ പുതിയ വിശേഷങ്ങൾ മൈൽ സ്റ്റോൺ മേക്കേഴ്സ് എന്ന യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ പങ്കുവെച്ചിരിക്കുകയാണ് അഞ്ജലിയും കുടുംബവും.

‘റൊമാന്റിക്കാവുന്ന സമയത്ത് അ‍ജിത്തേട്ടൻ മോളെ എന്നാണ് വിളിക്കാറുള്ളത്. പിണക്കം മാറ്റാൻ അദ്ദേഹം കെട്ടിപിടിച്ച് സോറി പറയുകയാണ് ചെയ്യാറുള്ളത്.’

‘കരിവളയാണ് ആദ്യമായി പ്രണയ സമ്മാനമായി അജിത്തേട്ടൻ തന്നത്. ഞാൻ അജിത്തേട്ടന്റെ പേര് ടാറ്റു ചെയ്തിരുന്നു. പക്ഷെ അജിത്തേട്ടൻ എന്റെ പേര് കുറെ ദിവസം കഴിഞ്ഞാണ് ടാറ്റു ചെയ്തത്. അത് എനിക്ക് വിഷമമായി അതിന്റെ പേരിൽ വഴക്കുണ്ടാക്കിയിരുന്നു.’

‘കീർത്തിയുടെ ചെറുപ്പകാലം അണ്ണാത്തയിൽമകൾ ആവണി ചെയ്തിരുന്നു ഞാൻ രജനികാന്തിന്റെ ചെറുപ്പകാലത്തുള്ള അമ്മ കഥാപാത്രവും ചെയ്തിരുന്നു. അദ്ദേഹത്തിനൊപ്പം നല്ല കുറച്ച് സമയം നമുക്ക് കിട്ടി.’

‘സെറ്റിൽ നിന്ന് പോകുമ്പോൾ ടാറ്റയൊക്കെ തന്നിട്ടാണ് പോകാറുള്ളത്. പൃഥ്വിരാജ്, മഞ്ജു വാ​ര്യർ, ദുൽഖർ‌ സൽ‌മാൻ അടക്കമുള്ള താരങ്ങളുടെ അമ്മ വേഷം ചെയ്തിട്ടുണ്ട്. ദൃശ്യം കണ്ടിട്ട് മോഹൻലാൽ സാർ വിളിച്ച് അഭിനന്ദിച്ചിരുന്നു. ദുൽ‌ഖറിന്റെ അമ്മ വേഷം അദ്ദേഹത്തിന്റെ 27ആം വയസിലാണ് ഞാൻ ചെയ്തത്.’

‘മറ്റുള്ളവർ എന്ത് പറയുമെന്ന് ചിന്തിക്കേണ്ടെന്നാണ് ദുൽ‌ഖർ പറഞ്ഞത്. നിങ്ങളെ ഞാൻ‌ എന്റെ അമ്മ കഥാപാത്രമായി അം​ഗീകരിച്ചിരിക്കുന്നുവെന്നും ദുൽഖർ‌ പറഞ്ഞു.’

‘സായ് പല്ലവി വളരെ ഫ്രണ്ട്ലിയാണ്. എപ്പോഴും ചിരിച്ചോണ്ടിരിക്കും. മമ്മൂക്കയ്ക്കൊപ്പം അച്ഛാദിൻ, വെനീസിലെ വ്യാപാരി, പോത്തീസിന്റെ പരസ്യം എന്നിവയെല്ലാം ഞാൻ ചെയ്തിട്ടുണ്ട്. ദുൽഖറിന്റെ വിവാഹം തീരുമാനിച്ച സമയത്ത് ദുൽഖറിന്റെ വധുവിനെ കുറിച്ചിട്ട് മമ്മൂക്ക ഞങ്ങളോട് പറയുമായിരുന്നു.’

‘ഹിന്ദി നടിമാരെപ്പോലെയാണ് എന്റെ മരുമോള് എന്നാണ് അമാലിനെ കുറിച്ച് മമ്മൂക്ക അന്ന് വർണ്ണിച്ച് പറഞ്ഞത്. ‌എന്റെ മകൾക്ക് പണ്ട് ദുൽഖറിനെ കല്യാണം കഴിക്കണമെന്ന് ആ​ഗ്രഹമായിരുന്നു. അതും ഞാൻ മമ്മൂക്കയോട് പറഞ്ഞിരുന്നു’ അ‍ഞ്ജലി നായർ പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button