25.5 C
Kottayam
Sunday, June 7, 2026

‘തനിക്ക് ഈ ചാനലില്‍ സ്വാധീനമുണ്ടോ’ എന്ന് മമ്മൂക്ക ചോദിച്ചിരുന്നു; തനിക്ക് ഏറ്റവും വലിയ അവാര്‍ഡായി തോന്നിയ സംഭവത്തെ കുറിച്ച് ടിനി ടോം

Must read

കൊച്ചി:മലയാളികള്‍ക്ക് സുപരിചിതനായ താരമാണ് ടിനി ടോം. ഇപ്പോഴിതാ മമ്മൂട്ടിയ്‌ക്കൊപ്പമുള്ള അനുഭവം പങ്കുവച്ച് എത്തിയിരിക്കുകയാണ് നടന്‍. താരസംഘടനയായ ‘അമ്മ’യുടെ പരിപാടി നടന്ന സമയത്ത് ഉണ്ടായ രസകരമായ സംഭവും ടിനി ടോം പങ്കുവച്ചു. കഴിഞ്ഞ ദിവസവും താന്‍ മെസേജ് അയച്ചിരുന്നു. അപ്പൊ ശ്രീലങ്കയിലാണ്.

എപ്പോഴും താന്‍ ശല്യം ചെയ്യാറൊന്നുമില്ല. ചിലപ്പോള്‍ ഒരു മാസം അല്ലെങ്കില്‍ രണ്ട് മാസമൊക്കെ കഴിഞ്ഞായിരിക്കും ബന്ധപ്പെടുക എന്നാണ് ടിനി പറയുന്നത്. അമ്മയുടെ പരിപാടിയുടെ റിഹേഴ്‌സല്‍ നടന്ന സമയത്ത് തന്നോട് ചോദിച്ചു.

‘തനിക്ക് ഈ ചാനലില്‍ സ്വാധീനമുണ്ടോ’ എന്ന്. താന്‍ വിചാരിച്ചു സാറ്റലൈറ്റ് റേറ്റുമായി ബന്ധപ്പെട്ട എന്തെങ്കിലും കാര്യത്തിനായിരിക്കും എന്ന്. അപ്പൊ തന്നോട് പറഞ്ഞു, ‘ഒരു കട്ടന്‍ ചായ വേണമായിരുന്നു’ എന്ന്. തനിക്ക് ഭയങ്കര സന്തോഷമായി, ഇത്രയും പേരുണ്ടായിട്ടും തന്റെ അടുത്താണല്ലോ ചോദിച്ചത്.

അങ്ങനെ താന്‍ തന്നെ പോയി ചായയുണ്ടാക്കി തന്റെ കൈ കൊണ്ട് തന്നെ കൊണ്ട് കൊടുത്തപ്പോള്‍, ‘എടോ തന്റടുത്ത് കൊണ്ടുവരാനല്ല പറഞ്ഞത്, ആരോടെങ്കിലും പറഞ്ഞാല്‍ പോരായിരുന്നോ’ എന്ന് പറഞ്ഞു.

- Advertisement -

അത് തനിക്ക് ഏറ്റവും വലിയ അവാര്‍ഡായാണ് തോന്നുന്നത്. തന്നോടുള്ള വിശ്വാസം കൊണ്ടാണല്ലോ അത് ചോദിച്ചത്. ചാനലില്‍ സ്വാധീനമുണ്ടോ എന്ന് ചോദിച്ചപ്പോള്‍ താന്‍ വിചാരിച്ചത് വലിയ എന്തോ സംഭവമാണെന്നാണ്. ഭയങ്കര ഇഷ്ടം കൊണ്ടാണ്. അത് കഴിഞ്ഞും മമ്മൂക്ക തന്നെ അന്വേഷിച്ചിരുന്നു എന്ന് കേട്ടു എന്നാണ് ടിനി അഭിമുഖത്തില്‍ പറയുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ലോറിയും കാറും കൂട്ടിയിടിച്ച് തോട്ടിലേക്ക് തലകീഴായി മറിഞ്ഞു; രണ്ടുപേർക്ക് ദാരുണാന്ത്യം, ​ഗുരുതര പരിക്ക്

പത്തനംതിട്ട: പത്തനംതിട്ട കലഞ്ഞൂർ വലിയപള്ളിക്ക് സമീപം ലോറിയും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ട് പേർ മരിച്ചു. സുന്ദർ രാജ്, മകളായ ജനനി എന്നിവരാണ് മരിച്ചവത്. ആലുവ സ്വദേശിയായ പ്രണവും കുടുംബവുമാണ് അപകടത്തിൽ പെട്ടത്....

സംസ്ഥാനത്ത് ഷിഗെല്ല ഭീതി; 126 പേർക്ക് രോഗബാധയെന്ന് ആരോഗ്യ മന്ത്രി കെ മുരളീധരൻ, ഹോട്ടലുകളിൽ പരിശോധന കർശനമാക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് നിലവിൽ ഒട്ടാകെ 126 പേർക്ക് ഷിഗെല്ല രോഗബാധ റിപ്പോർട്ട് ചെയ്തതായി ആരോഗ്യ വകുപ്പ് മന്ത്രി കെ. മുരളീധരൻ മാധ്യമങ്ങളോട് വ്യക്തമാക്കി. ഇതിൽ കോഴിക്കോട് ജില്ലയിൽ മാത്രം മൂന്ന് കുട്ടികൾക്കാണ് കഴിഞ്ഞ...

അമേരിക്കയിൽ ഇന്ത്യ യുവാവിനെ വെടിവെച്ചു കൊന്നു, പീത്‍സ ഡെലിവറിക്കായി വിളിച്ചു വരുത്തിയ ശേഷം കൊലപാതകം

വാഷിങ്ടൻ:യുഎസില്‍ പീത്‍സ ഡെലിവറി ബോയി ആയി ജോലിചെയ്തിരുന്ന ഇന്ത്യന്‍ യുവാവ് വെടിയേറ്റ് മരിച്ചു. അന്‍ഷുല്‍ കുന്‍ചയാണ് (28) നോര്‍ത്ത് ഫിലാഡല്‍ഫിയയില്‍ വച്ച് കൊല്ലപ്പെട്ടത്. തെലങ്കാന സ്വദേശിയായ യുവാവ് പഠനത്തിനായാണ് യുഎസിലെത്തിയത്.  ഒഴിവുസമയങ്ങളില്‍ പീത്‍സ ഡെലിവര്‍ ചെയ്തായിരുന്നു...

ഭാര്യയെ കൊല്ലാൻ 19-കാരന് ക്വട്ടേഷൻ: അഗതിമന്ദിരത്തിലെ അന്തേവാസിയും സുഹൃത്തും അറസ്റ്റിൽ

ചേർപ്പ്: അഗതിമന്ദിരത്തിൽ കഴിയുന്ന അന്തേവാസി ഭാര്യയെ കൊല്ലാൻ സഹവാസിയായ പത്തൊമ്പതുകാരന് ക്വട്ടേഷൻ നൽകി. സംഭവത്തിൽ ഭർത്താവും സഹവാസിയും അറസ്റ്റിൽ. അരയ്ക്ക് താഴെ തളർന്ന നിലയിലുള്ള ഭർത്താവിനെ അഗതിമന്ദിരത്തിൽനിന്നാണ് പിടികൂടിയത്. ചേർപ്പ് തണ്ടാശ്ശേരി ഷിബു...

തൃണമൂലിലെ പ്രതിസന്ധി പാർലമെന്റിലും പ്രതിഫലിക്കും; മമതയ്ക്ക് മുന്നറിയിപ്പുമായി എംപി സുഖേന്ദു ശേഖർ റേ, പാർട്ടി തകർച്ചയിലേക്ക്

കൊൽക്കത്ത: പശ്ചിമ ബംഗാളിലെ ഭരണകക്ഷിയായ തൃണമൂൽ കോൺഗ്രസ് നിലവിൽ നേരിടുന്ന അതീവ കടുത്ത ആഭ്യന്തര പ്രതിസന്ധിക്ക് പിന്നാലെ രാജ്യസഭയിലും ലോക്സഭയിലും വൈകാതെ വലിയ രാഷ്ട്രീയ മാറ്റങ്ങൾ സംഭവിച്ചേക്കുമെന്ന കടുത്ത സൂചനകൾ പുറത്ത്. തൃണമൂൽ...

Popular this week