ബിജെപി വിഷപ്പാമ്പുകളെപ്പോലെ; വോട്ടിന് വേണ്ടി വരുമ്പോള്‍ ചവിട്ടി പുറത്താക്കണമെന്ന് മമത ബാനര്‍ജി

പുരുലിയ : മാവോയിസ്റ്റുകളെക്കാള്‍ അപകടകാരികളാണ് ബിജെപിയെന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. പുരുലിയയില്‍ നടന്ന തെരഞ്ഞെടുപ്പ് റാലിയിലാണ് മമത ബിജെപിക്കെതിരെ രൂക്ഷ പ്രതികരണം നടത്തിയത്. അവര്‍ വിഷപ്പാമ്പുകളെ പോലെയാണ്. അത് നിങ്ങളെ ഒറ്റ കടികൊണ്ട് അവസാനിപ്പിക്കുയും വിഴുങ്ങുകയും ചെയ്യുമെന്നും മമത ബാനര്‍ജി പറഞ്ഞു.

ബംഗാളി ഭാഷാ പ്രക്ഷോഭത്തിന്റെ കേന്ദ്രസ്ഥാനം എന്നറിയപ്പെടുന്ന ജില്ലയാണ് പുരുലിയ. ഇവിടുത്തെ ജനങ്ങള്‍ പുറത്തുനിന്നുള്ളവരെ ഒരിക്കലും അംഗീകരിക്കില്ലെന്നും മമത കൂട്ടിച്ചേര്‍ത്തു. നിങ്ങളുടെ വോട്ടിന് വേണ്ടി ബിജെപി വരുമ്പോള്‍ അവരെ ചവിട്ടി പുറത്താക്കണമെന്നും മമത പറഞ്ഞു.

തങ്ങളുടെ പോക്കറ്റില്‍ നിന്ന് പണം ചെലവാക്കിയാണ് ബിജെപി നേതാക്കള്‍ക്ക് തങ്ങള്‍ ഭക്ഷണം നല്‍കിയതെന്ന് ഒരു ദലിത് കുടുംബം എന്നോട് പറഞ്ഞു. ഇതുപോലെ എന്തെങ്കിലും കാണുന്നെങ്കില്‍ തൃണമൂല്‍ പ്രവര്‍ത്തകര്‍ കുടുംബങ്ങള്‍ക്ക് പണം നല്‍കും. വോട്ട് ചെയ്യാന്‍ നിങ്ങള്‍ക്ക് ആരെങ്കിലും പണം തരുന്നുണ്ടെങ്കില്‍ അത് വാങ്ങണമെന്നും മമത വ്യക്തമാക്കി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News