KeralaNews

ഇവിടത്തെ നിയമം ലംഘിക്കാന്‍ ഒരു താത്പര്യവുമില്ല; മോട്ടോര്‍ വാഹന വകുപ്പിനെ വെല്ലുവിളിച്ചുകൊണ്ടുള്ള വീഡിയോയ്ക്ക് വിശദീകരണവുമായി മല്ലു ട്രാവലര്‍

വാഹനങ്ങളുടെ മോഡിഫിക്കേഷനുമായി ബന്ധപ്പെട്ടുള്ള വിവാദങ്ങള്‍ക്കിടെ ‘മല്ലു ട്രാവലര്‍’ എന്ന പേരില്‍ അറിയപ്പെട്ടിരുന്ന വ്ളോഗറുടെ ഒരു പഴയ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വീണ്ടും വൈറലായിരുന്നു. ‘വണ്ടി മോഡിഫിക്കേഷന്‍ ചെയ്യും, ഞാന്‍ ചെയ്യും. വണ്ടി പൈസയും ടാക്സും കൊടുത്ത് മേടിച്ചിട്ട് മോഡിഫിക്കേഷനൊന്നും എനിക്ക് അവകാശമില്ലേ? പോയി പണി നോക്കാന്‍ പറ. നാട്ടില്‍ വന്ന് പച്ചയ്ക്ക് ഞാന്‍ ചെയ്യും. ബാക്കി വരുന്നിടത്തുവച്ച് കാണാം’ എന്നൊക്കെയാണ് വീഡിയോയില്‍ പറഞ്ഞിരുന്നത്.

ഇപ്പോഴിതാ അതില്‍ വിശദീകരണവുമായി എത്തിയിരിക്കുകയാണ് യുവാവ്.
ആ വീഡിയോ ഒരു വര്‍ഷം മുമ്പുള്ളതാണെന്നും, അന്ന് മോട്ടോര്‍ വാഹന വകുപ്പ് വിളിച്ചപ്പോള്‍ തന്നെ വിശദീകരണം നല്‍കിയിരുന്നെന്നും യുവാവ് പറയുന്നു. കേരളത്തില്‍ വ്ളോഗേഴ്സിനെ കരിവാരി തേക്കാനുള്ള ശ്രമം നടക്കുന്നുണ്ടെന്നും ഇയാള്‍ ആരോപിക്കുന്നു.

ഇവിടത്തെ നിയമം ലംഘിക്കാന്‍ ഒരു താത്പര്യവുമില്ല. ലോകയാത്രയ്ക്ക് വേണ്ടിയാണ് ബൈക്ക് മോഡിഫൈ ചെയ്തത്. ലോകം മുഴുവന്‍ കറങ്ങിയ ശേഷം ഇപ്പോള്‍ വീടിനകത്ത് കയറ്റിയേക്കുകയാണെന്നും യുവാവ് വ്യക്തമാക്കി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button