24.4 C
Kottayam
Sunday, September 29, 2024

എന്റെ പൊന്നുമകൾ അവളാണ്; അവരെന്ത് വിചാരിച്ചാലും കുഴപ്പമില്ല; എല്ലാം എന്റെ സുകുവേട്ടൻ ഉണ്ടാക്കിയതാണ്; മല്ലിക

Must read

കൊച്ചി:പൃഥിരാജ്, ഇന്ദ്രജിത്ത് എന്നീ നടൻമാരുടെ അമ്മ എന്നതിനപ്പുറം സിനിമാ ലോകത്ത് തന്റേതായ പേരുള്ള നടിയാണ് മല്ലിക സുകുമാരൻ. ഒരു കാലത്ത് സിനിമകളിൽ നിറഞ്ഞ് നിന്നിരുന്ന മല്ലിക കുറേക്കാലം പിന്നീട് സിനിമകളിൽ സജീവമല്ലാതായി. എന്നാലിന്ന് മലയാള സിനിമയിൽ ഇന്ന് തിരക്കേറുകയാണ് മല്ലിക സുകുമാരന്.

അടുത്തിടെയിറങ്ങിയ നിരവധി സിനിമകളിൽ മല്ലിക സുകുമാരൻ മികച്ച വേഷം ചെയ്തു. അമ്മ വേഷങ്ങളാണെങ്കിലും കോമഡി പശ്ചാത്തലമുള്ള അമ്മ വേഷങ്ങളാണ് മല്ലിക കൂടുതലും ചെയ്തത്.

സിനിമകളിൽ സജീവമായ മല്ലിക ഇന്ന് നിരവധി അഭിമുഖങ്ങളും ഇതിന്റെ ഭാ​ഗമായി നൽകുന്നുണ്ട്. മല്ലിക സുകുമാരന്റെ മിക്ക അഭിമുഖങ്ങൾക്കും പ്രേക്ഷക ശ്രദ്ധ ലഭിക്കാറുണ്ട്. തമാശയോടെ സംസാരിക്കുന്ന മല്ലിക സുകുമാരൻ തന്റെ കുടുംബത്തെക്കുറിച്ച് എല്ലാ കാര്യങ്ങളും തമാശയോടെ തുറന്ന് സംസാരിക്കും. മല്ലിക സുകുമാരന്റെ കഥകളിലൂടെയാണ് പൃഥിരാജിന്റെയും ഇന്ദ്രജിത്തിന്റെയും ബാല്യകാല കഥകൾ പ്രേക്ഷകർ അറിയുന്നത്.

മക്കൾ തന്നെ കാണാൻ വരുന്നില്ലെന്നതാണ് എല്ലാ അഭിമുഖങ്ങളിലും മല്ലിക സുകുമാരനുള്ള പരാതി. സിനിമാ തിരക്കുകൾ‌ മൂലമാണിതെന്ന് മല്ലിക തന്നെ ചൂണ്ടിക്കാട്ടുകയും ചെയ്യാറുണ്ട്. ഇപ്പോഴിതാ ബിഹൈന്റ്വുഡ്സിന്റെ പ്രോ​ഗ്രാമിൽ തന്റെ ഫ്ലാറ്റ് പരിചയപ്പെടുത്തിയിരിക്കുകയാണ് മല്ലിക സുകുമാരൻ. വീട്ടിലെ എല്ലാ ഫോട്ടോകളും മല്ലിക ഷോയിൽ കാണിച്ചു. മക്കളെക്കുറിച്ചും കൊച്ചുമക്കളെക്കുറിച്ചും മല്ലിക സംസാരിച്ചു.

Mallika Sukumaran

‘ദോഹയിൽ സ്പെെസ് ബോട്ടെന്ന റെസ്റ്റോറന്റിന്റെ അഞ്ചാറ് ശാഖകൾ എനിക്ക് ദോഹയിലുണ്ടായിരുന്നു. അവിടെയായിരുന്നപ്പോൾ മക്കൾ അങ്ങോട്ട് കാണാൻ വന്നേനെ. തിരുവനന്തപുരത്ത് വന്നപ്പോഴാണ് വരാത്തത്. നക്ഷത്രയാണ് എന്നെക്കൂടുതൽ ചിന്തിക്കുന്ന കൊച്ചുമകൾ. ഞാനവിടെ ചെന്നാൽ എന്റെ ആരോ​ഗ്യ കാര്യങ്ങൾ അന്വേഷിക്കും. എല്ലാം ചോദിക്കും’

‘എന്റെ പൊന്നുമോൾ അവളാണ്. മറ്റുള്ള മക്കൾ കേട്ടാലെന്താ. അവരാരെങ്കിലും എനിക്കെന്തെങ്കിലും തന്നോ. എന്റെ സുകുവേട്ടൻ ഉണ്ടാക്കിയതാണ് എല്ലാം. അലംകൃതക്കും വളരെ സ്നേഹമാണ്. നിങ്ങൾക്കില്ലാത്ത സ്നേഹമാണ് കൊച്ചുമകൾക്കെന്ന് ഞാൻ രാജുവിനോട് തമാശയ്ക്ക് പറയും’

Mallika Sukumaran

‘സുകുവേട്ടൻ അവസാനം ഉടുത്ത മുണ്ടും ഷർട്ടും എന്റെയടുത്തുണ്ട്, മക്കൾക്കുമറിയാമത്. ബാക്കിയുള്ളതെല്ലാം നശിച്ച് പോവുന്നതിലും നല്ലത് മറ്റുള്ളവർക്ക് കൊടുക്കുന്നതല്ലേ. അദ്ദേഹം പുറമേക്ക് സീരിയസായിരുന്നു, പക്ഷെ കൂട്ടുകാരെയൊക്കെ നന്നായി കൊണ്ട് നടക്കും’

വീട്ടിൽ തമാശക്കാരനായിരുന്നെന്നും മല്ലിക പറയുന്നു. സിൽക് സ്മിതയുടെ ഡാൻസ് അവരുടെ മുന്നിൽ വെച്ച് അദ്ദേഹം കാണിച്ച് കൊടുത്തു. മല്ലിക ചേച്ചി ഉദ്ഘാടനത്തിന് പോയാൽ അഞ്ച് പൈസ ആർക്കും ചിലവില്ല. ഞാനെന്റെ കാറിൽ കയറിപ്പോവും. പൈസയൊന്നും വാങ്ങിക്കാറില്ല. ചെല്ലുമ്പോൾ എന്തെങ്കിലും സാധനങ്ങൾ തരും. സിനിമകളിൽ ഇപ്പോഴാണ് തനിക്ക് തിരക്ക് കൂടുന്നതെന്നും മല്ലിക സുകുമാരൻ പറയുന്നു.

Mallika Sukumaran

എല്ലാ സജ്ജീകരണങ്ങളുമുള്ളതാണ് മല്ലിക സുകുമാരന്റെ കിടപ്പു മുറി. ഇതേക്കുറിച്ചും മല്ലിക സംസാരിച്ചു. മുറിയിൽ നിന്നും എനിക്ക് പുറത്തിറങ്ങേണ്ട കാര്യമില്ല. ഇന്ദ്രൻ വന്നാൽ ആദ്യം ചെയ്യുന്നത് റൂമിലെ ഫ്രിഡ്ജ് തുറന്ന് ഫോട്ടോ എടുത്ത് രാജുവിന് അയച്ച് കൊടുക്കും. ഡയബറ്റിസാണ് മക്കളെ നിങ്ങൾ വന്ന് കാണണേ എന്ന് പറയുന്ന ആഹാരം മൈസൂർ പാക്കെന്ന്, മല്ലിക സുകുമാരൻ പറഞ്ഞു.

പൊതു വിഷയങ്ങളിൽ തനിക്ക് തോന്നുന്ന അഭിപ്രായം തുറന്ന് പറയാറുണ്ടെന്നും അതിൽ രാഷ്ട്രീയം നോക്കാറില്ലെന്നും മല്ലിക വ്യക്തമാക്കി. സന്തോഷമാണ് മല്ലിക സുകുമാരൻ അഭിനയിച്ച പുതിയ സിനിമ. ചിത്രത്തിൽ അനു സിത്താര കലാഭവൻ ഷാജോൺ എന്നിവരാണ് മറ്റ് താരങ്ങൾ.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ഉദയനിധി സ്റ്റാലിൻ തമിഴ്നാട് ഉപമുഖ്യമന്ത്രി; സെന്തിൽ ബാലാജി വീണ്ടും മന്ത്രി, അം​ഗീകരിച്ച് ഗവർണർ

ചെന്നൈ: സ്റ്റാലിന്റെ മകൻ ഉദയനിധി സ്റ്റാലിനെ തമിഴ്നാട് ഉപമുഖ്യമന്ത്രിയായി തെരഞ്ഞെടുത്തു. 46-ാം വയസ്സിലാണ് ഉദയനിധി ഉപമുഖ്യമന്ത്രിയാകുന്നത്. നേരത്തെ, ഉദയനിധി ഉപമുഖ്യമന്ത്രിയാവുമെന്ന് അഭ്യൂഹങ്ങൾ ഉണ്ടായിരുന്നെങ്കിലും അത്തരത്തിലുള്ള പ്രചാരണങ്ങളെല്ലാം സ്റ്റാലിൻ തള്ളിയിരുന്നു. ഉദനനിധി സ്റ്റാലിനൊപ്പം മന്ത്രിസഭയിലും മാറ്റങ്ങൾ...

തപാൽ വകുപ്പിൽ ജോലി തരപ്പെടുത്തി കൊടുക്കാമെന്നു പറഞ്ഞ് നാല് ലക്ഷം രൂപ തട്ടിയെടുത്തു; യുവതി അറസ്റ്റിൽ

കൊച്ചി: തപാൽ വകുപ്പിൽ ജോലി തരപ്പെടുത്തി കൊടുക്കാമെന്നു പറഞ്ഞ് നാല് ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ യുവതി അറസ്റ്റിൽ. എറണാകുളം മാലിപ്പുറം വലിയപറമ്പിൽ വീട്ടിൽ ഗീവറിന്റെ ഭാര്യ മേരി ദീന ആണ് പിടിയിലായത്. തപാൽ...

അമ്മയെ ബ്രൂട്ടല്ലി ടോര്‍ച്ചര്‍ ചെയ്ത അച്ഛന്റെ മകള്‍; കണ്ണീര്‍ പ്രകടനങ്ങള്‍ക്ക് അപ്പുറത്തെ 'നല്ല അച്ഛന്റെ' മുഖം

കൊച്ചി:ബാലയ്‌ക്കെതിരായ മകളുടെ വീഡിയോയെ വിമര്‍ശിച്ചയാള്‍ക്ക് മറുപടിയുമായി അഭിരാമി സുരേഷ്. കഴിഞ്ഞ ദിവസമാണ് ബാലയ്‌ക്കെതിരെ മകള്‍ സോഷ്യല്‍ മീഡിയയിലൂടെ രംഗത്തെത്തിയത്. അച്ഛന്‍ തന്നേയും അമ്മയേയും ഉപദ്രവിച്ചതിനെക്കുറിച്ച് മകള്‍ വീഡിയോയില്‍ സംസാരിക്കുന്നുണ്ട്. പിന്നാലെ അമൃതയും ബാലയ്‌ക്കെതിരെ...

റോഡിലെ കുഴിയിൽ വീണ് ടയർ പൊട്ടി; ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ കാർ അപകടത്തിൽപ്പെട്ടു

തൃശൂർ∙ ഹൈക്കോടതി ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ കാർ അപകടത്തിൽപ്പെട്ടു. തൃശൂർ-കുന്നംകുളം റോഡിൽ മുണ്ടൂരിലെ കുഴിയിൽ വീണാണു കാർ അപകടത്തിൽപ്പെട്ടത്. കോഴിക്കോട്ടേയ്ക്കുള്ള യാത്രയ്ക്കിടെയായിരുന്നു അപകടം. കാറിന്റെ മുൻവശത്തെ ഇടതുഭാഗത്തെ ടയർ പൊട്ടി. തലനാരിഴയ്ക്കാണ് ജസ്റ്റിസ്.ദേവൻ രാമചന്ദ്രൻ അപകടത്തിൽ...

നടിയും അഭിഭാഷകനും ബ്ലാക്മെയിൽ ചെയ്തു; ഡിജിപിക്ക് പരാതി നൽകി ബാലചന്ദ്രമേനോൻ

കൊച്ചി: ആലുവ സ്വദേശിയായ നടിയും അഭിഭാഷകനും ബ്ലാക്മെയിൽ ചെയ്തെന്ന പരാതിയുമായി നടനും സംവിധായകനുമായ ബാലചന്ദ്രമേനോൻ. നടിക്കെതിരെയും ഇവരുടെ അഭിഭാഷകനെതിരെയും സംസ്ഥാന പൊലീസ് മേധാവിക്കാണ് ബാലചന്ദ്രമേനോൻ പരാതി നൽകിയിരിക്കുന്നത്. അഭിഭാഷകൻ ബ്ലാക്മെയിൽ ചെയ്തെന്നാണ് പരാതി. മൂന്ന്...

Popular this week