കന്യാസ്ത്രീയായാലും നടിയായാലും ബുദ്ധി വേണം, 13-ാം തവണയാണോ ബലാത്സംഗമാണെന്ന് അറിയുന്നത്? അലന്‍സിയര്‍
കൊച്ചി:മലയാള സിനിമയിലെ മുന്‍നിര നടന്മാരില്‍ ഒരാളാണ് അലന്‍സിയര്‍. നാടകത്തില്‍ നിന്നുമാണ് അലന്‍സിയര്‍ സിനിമയിലെത്തുന്നത്. ഓണ്‍ സ്‌ക്രീനില്‍ പ്രകടനങ്ങള്‍ കൊണ്ട് കയ്യടി നേടുമ്പോഴും ഓഫ് സ്‌ക്രീനില്‍ വിവാദങ്ങള്‍ നിറഞ്ഞതാണ് അലന്‍സിയറുടെ ജീവിതം. താരത്തിന്റെ ഏറ്റവും പുതിയ പ്രസ്താവനയാണ് ഇപ്പോള്‍ ചര്‍ച്ചയായി മാറിയിരിക്കുന്നത്. ലൈംഗികാതിക്രമങ്ങളെക്കുറിച്ച് തുറ്‌ന് പറയുന്ന സ്ത്രീകള്‍ക്കെതിരെയാണ് അലന്‍സിയര്‍ രംഗത്തെത്തിയിരിക്കുന്നത്.
ആദ്യ തവണ പിഡീപ്പിക്കപ്പെടുമ്പോള്‍ പ്രതികരിക്കാതെ പതിമൂന്നാമത്തെ തവണ പീഡിപ്പിക്കപ്പെടുമ്പോഴാണോ പ്രതികരിക്കുന്നതെന്നാണ് അലന്‍സിയര്‍ ചോദിക്കുന്നത്. കന്യാസ്ത്രീയായാലും സിനിമാ നടിയായാലും ബുദ്ധിയും വിവേകവും വേണമെന്നാണ് അലന്‍സിയര്‍ പറയുന്നത്. എഡിറ്റോറിയല്‍ യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം. ആ വാക്കുകള്‍ വായിക്കാം തുടര്‍ന്ന്.
”ലോകത്ത് എല്ലായിടത്തുമില്ലേ ഇത്. സിനിമയില്‍ മാത്രമാണോ? നമ്മള്‍ എത്ര ബിഷപ്പുമാരുടെ കഥ കേട്ടിട്ടുണ്ട്. എത്ര കന്യാസ്ത്രീമാരുടെ കഥ കേട്ടിട്ടുണ്ട്. സിനിമാക്കാര്‍ മാത്രമാണ് പീഡിപ്പിച്ചു കൊണ്ടിരിക്കുന്നത് എന്ന് പറയേണ്ടതുണ്ടോ? ബുദ്ധിയും വിവേകവും വേണം. അത് കന്യാസ്ത്രീയായാലും സിനിമാ നടിയായാലും. എങ്ങനെയാണ് ഒരാള്‍ക്ക് പന്ത്രണ്ട് പ്രാവശ്യം ബലാത്സംഗം ചെയ്യാന്‍ പറ്റുക. ഒരു പ്രാവശ്യം ചെയ്തുകഴിഞ്ഞാല്‍ നിങ്ങള്‍ക്ക് മനസിലാകില്ലേ ഇത് ബലാത്സംഗമാണെന്ന്?”
”പന്ത്രണ്ട് തവണ ബലാത്സംഗം ചെയ്യുന്നിടത്ത് നിങ്ങളുടെ ബുദ്ധിയെവിടെപ്പോയി? വിവേകം എവിടെപ്പോയി? പതിമൂന്നാമത്തെ തവണയാണോ നിങ്ങളിത് വിളിച്ചു പറയേണ്ടത്? അതൊക്കെ കാപട്യമാണ്” എന്നാണ് അലന്‍സിയര്‍ പറയുന്നത്. സോഷ്യല്‍ മീഡിയ തന്റെ വാക്കുകള്‍ വളച്ചൊടിക്കുന്നതിനെക്കുറിച്ചും അദ്ദേഹം സംസാരിക്കുന്നുണ്ട്.
ഞാന്‍ ഉദ്ദേശിക്കാത്ത കാര്യങ്ങളാണ് വ്യാഖ്യാനിക്കപ്പെടുന്നത്. കഴിഞ്ഞ ക്രിസ്തുമസിന് ഞാന്‍ എന്റെ സുഹൃത്തുക്കളെ വിഷ് ചെയ്തു. ഞാന്‍ ഉണ്ണിയേശുവാണെന്ന് പറഞ്ഞു. അതിന് താഴെ വന്ന കമന്റുകള്‍, ക്രിസ്ത്യാനികള്‍ എന്ന് പറയുന്ന ഈശോയില്‍ വിശ്വസിക്കുന്ന സഭയില്‍ വിശ്വസിക്കുന്ന സത്യ ക്രിസ്ത്യാനികള്‍ എന്നെ വിളിച്ച തെറികള്‍ കാണണം. ഞാന്‍ പറഞ്ഞതിലെ തെറ്റെന്താണ്? ക്രിസ്തു പറഞ്ഞിട്ടുണ്ട് നിങ്ങളിലൂടെ ഞാന്‍ ജീവിക്കും, നിങ്ങളില്‍ ഞാനുണ്ട്, എന്റെ തല പോയാലും നിങ്ങളുടെ ഉടലില്‍ ഞാനുണ്ട് എന്ന്. അതേ ഞാനും പറഞ്ഞുള്ളൂ.
ഞാന്‍ യേശു ക്രിസ്തുവാണെന്നല്ല ഞാന്‍ പറഞ്ഞത്. എന്നിലൂടെ ക്രിസ്തു ജീവിക്കുന്നുവെന്നാണ്. അവിടെ വന്ന തെറിവിളികള്‍ കേള്‍ക്കണം. ഇവര്‍ ബൈബിള്‍ എടുത്ത് വായിക്കണം. ക്രിസ്തുവിനോട് ചോദിക്കുന്നുണ്ട് ഒരാള്‍ തെറ്റ് ചെയ്താല്‍ എത്ര തവണയാണ് ക്ഷമിക്കേണ്ടതെന്ന്. എഴ് എഴുപത് തവണയെന്നാണ് യേശു ശിഷ്യരോട് പറഞ്ഞത്. ഒരു തെറ്റും ചെയ്യാത്ത എന്നെ ഒറ്റ തവണ കൊണ്ട് തെറിവിളിച്ചു കളഞ്ഞു. ഇവരൊക്കെയാണ് സത്യക്രിസ്ത്യാനികള്‍ എന്നാണ് അലന്‍സിയര്‍ പറയുന്നത്.
തനിക്ക് രാഷ്ട്രീയ പാര്‍ട്ടികളില്‍ ചേരാന്‍ താല്‍പര്യമില്ലെന്നും അലന്‍സിയര്‍ പറയുന്നുണ്ട്. പൗരനായി തന്നെ തുടരാനാണ് താല്‍പര്യം. ജനാധിപത്യത്തിലും മേതതരത്വത്തിലും വിശ്വിസിച്ച് എല്ലാവരേയും സഹോദരന്മാരും സഹോദരിമാരുമായി കണ്ട് ജീവിച്ചാല്‍ മതി.
എനിക്ക് പ്രതികരിക്കണം എന്ന് തോന്നുന്ന വിഷയത്തിലാണ് പ്രതികരിക്കുന്നതെന്നും അദ്ദേഹം പറയുന്നു. സിനിമയില്‍ കാരവന്‍ സംസ്‌കാരം വന്നതോടെ സ്‌നേഹം ഇല്ലാതായെന്നത് ശരിയല്ലെന്നും അലന്‍സിയര്‍ പറയുന്നു. തനിക്ക് സിനിമയില്‍ നിന്നും ഒരുപാട് സൗഹൃദങ്ങളുണ്ടായിട്ടിട്ടുണ്ടെന്നും താരം പറയുന്നു.
അപ്പന്‍ ആണ് അലന്‍സിയറുടെ ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. സണ്ണി വെയ്‌നായിരുന്നു ചിത്രത്തിലെ നായകന്‍. നാലാം മുറയാണ് അലന്‍സിയറുടെ ഏറ്റവും പുതിയ സിനിമ. ഉള്ളൊഴുക്കാണ് ഇപ്പോള്‍ അണിയറയിലുള്ള സിനിമ.
അതേസമയം അലന്‍സിയര്‍ കേന്ദ്ര കഥാപാത്രങ്ങളിലൊന്നിനെ അവതരിപ്പിക്കുന്ന സിനിമയായ ചതുരം ഒടിടിയിലെത്തിയിരിക്കുകയാണ്. ഇന്നലെ രാത്രിയായിരുന്നു ചിത്രത്തിന്റെ ഒടിടി റിലീസ്. സ്വാസിക, റോഷന്‍ മാത്യു എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്.