31.1 C
Kottayam
Tuesday, May 14, 2024

കൊച്ചി നഗരത്തിൽ മയക്കുമരുന്ന് ഇടപാട്; നടൻ അറസ്റ്റിൽ

Must read

കൊച്ചി: സിനിമാ നടനൊപ്പം നഗരത്തിൽ മയക്കുമരുന്ന് ഇടപാട് നടത്തുന്ന സംഘത്തലവൻ അറസ്റ്റിൽ. ഇവരിൽ നിന്നും 22 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു.

തൃശൂർ അരണാട്ടുകര കാര്യാട്ടുകര മേലേത്ത് നിധിൻ ജോസ് (32), സംഘത്തലവൻ ഞാറക്കൽ കിഴക്കേ അപ്പങ്ങാട്ട് ബ്ലാവേലിവീട്ടിൽ ശ്യാംകുമാർ (38) എന്നിവരെയാണ്‌ എക്‌സൈസ്‌ അറസ്‌റ്റ്‌ ചെയ്‌തത്‌. ഇയാളുടെ സംഘത്തിൽപ്പെട്ട പത്തോളംപേരെ ഒരുമാസത്തിനിടെ പിടികൂടിയിരുന്നു.

നടനെ കൂട്ടുപിടിച്ച് ഇയാൾ നഗരത്തിൽ എംഡിഎംഎ കച്ചവടം വ്യാപിപ്പിച്ചതായുള്ള ഇന്റലിജൻസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തിരച്ചിൽ നടത്തിയാണ്‌ പിടികൂടിയത്‌. ബംഗളൂരുവിലെ ആഫ്രിക്കൻ സ്വദേശിയിൽ നിന്ന് മയക്കുമരുന്ന്‌ വാങ്ങി കൊച്ചിയിലെത്തിച്ച്‌ നടന്റെ സഹായത്തോടെയായിരുന്നു വിൽപ്പന.

‘ചാർലി’ എന്ന പേരിലാണ്‌ നിധിൻ ജോസ് സിനിമാമേഖലയിൽ അറിയപ്പെടുന്നത്‌. വ്യാഴം രാത്രി കളമശേരി ഞാലകം പോട്ടച്ചാൽ നഗറിലെ വാടക വീട്ടിൽനിന്നാണ്‌ ഇയാളെ അറസ്‌റ്റ്‌ ചെയ്‌തത്‌.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week