24.6 C
Kottayam
Friday, June 5, 2026

ഇത് തുടങ്ങിയിട്ട് കുറച്ച് കാലമായി, ഇപ്പോ കുറച്ച് കുറവാണെന്ന് മാത്രം; പൃഥ്വിരാജിനെതിരെയുള്ള നീക്കത്തിനെതിരെ അമ്മ മല്ലിക സുകുമാരന്‍

Must read

കൊച്ചി:നിരവധി ആരാദകരുള്ള താര കുടുംബമാണ് മല്ലിക സുകുമാരന്റേത്. കുടുംബത്തിലെ എല്ലാവരുടെയും വിശേഷങ്ങള്‍ അറിയാന്‍ ആരാധകര്‍ക്കെല്ലാവര്‍ക്കും ഇഷ്ടവുമാണ്. കഴിഞ്ഞ കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് ലക്ഷദ്വീപ് വിഷയത്തില്‍ പൃഥ്വിരാജ് നിലപാട് വ്യക്തമാക്കിയതിനെ തുടര്‍ന്ന് വലിയ രീതിയില്‍ താരത്തിനെതിരെ സൈബര്‍ ആക്രമണം നടന്നിരുന്നു.

കേരളത്തിലെ ജനങ്ങള്‍ മുതല്‍ സിനിമ, മുഖ്യമന്ത്രി പിണറായി വിജയനക്കം രാഷ്ട്രീയ മേഖലയിലെ പ്രമുഖര്‍ വരെ സംഭവത്തില്‍ പൃഥ്വിരാജിന് പിന്തുണ അറിയിച്ച് രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ സംഭവത്തില്‍ തന്റെ അഭിപ്രായം വ്യക്തമാക്കിയിരിക്കുകയാണ് പൃഥ്വിരാജിന്റെ അമ്മയും നടിയുമായ മല്ലിക സുകുമാരന്‍.

‘പൃഥ്വിരാജ് എന്തെങ്കിലും പറഞ്ഞാല്‍ എതിര്‍ക്കുന്നത് ഇപ്പോള്‍ ഒരു സ്വാഭാവിക സംഭവമായി മാറി കഴിഞ്ഞു. ഇത് തുടങ്ങിയിട്ട് കുറച്ച് കാലമായി. ഇപ്പോ കുറച്ച് കുറവാണെന്ന് മാത്രം. ലക്ഷദ്വീപിനെ കുറിച്ച് പൃഥ്വിരാജ് പറഞ്ഞതില്‍ രാഷ്ട്രീയപരമായ ലക്ഷ്യങ്ങളില്ല. ദ്വീപില്‍ രണ്ട് മൂന്ന് തവണ പോയി ഒന്നരമാസത്തോളം താമസിച്ച വ്യക്തിയാണ് പൃഥ്വി. അനാര്‍ക്കലിക്കും ലൂസിഫറിനും എല്ലാം വേണ്ടി.

അപ്പോള്‍ അവനെ അറിയാവുന്നവര്‍ വിളിച്ച് കാര്യങ്ങള്‍ പറഞ്ഞപ്പോള്‍ ഒരു സെലിബ്രിറ്റി എന്ന നിലയില്‍ താന്‍ ആ പ്രശ്നത്തെ കുറിച്ച് സംസാരിച്ചാല്‍ കുറച്ച് കൂടി ആളുകള്‍ ശ്രദ്ധിക്കുമെന്ന് കരുതിയാണ് അത് ചെയ്തത്. എന്നാല്‍ അതിന് ശ്രദ്ധ കിട്ടിയെന്ന് മാത്രമല്ല ഭയങ്കര ചര്‍ച്ചായി. ഇപ്പോഴത്തെ കാലത്ത് അവരവര്‍ക്ക് ശരിയെന്ന് തോന്നുന്ന കാര്യം പറയുന്നത് ഭയങ്കരമായ സംഭവമാക്കി മാറ്റുന്ന പ്രവണതയാണ് ഉള്ളത്.

- Advertisement -

എനിക്ക് വാസ്തവത്തില്‍ ലക്ഷദ്വീപ് വിഷയത്തില്‍ ചിരിയാണ് വന്നത്. അവന്‍ അവന്റെ അഭിപ്രായം പറഞ്ഞു. അതിനകത്ത് ആരുടെയും പേരോ ഒന്നും തന്നെ പറഞ്ഞിട്ടില്ല. നാട്ടുകാരുമായി സംസാരിക്കണം എന്ന് മാത്രമാണ് പറഞ്ഞത്. പിന്നെ ഈ പ്രശ്നങ്ങള്‍ക്കൊക്കെ പ്രതികരിക്കാന്‍ പോയാല്‍ നമ്മളും മുദ്രാവാക്ക്യം വിളിക്കുന്ന അണികളും തമ്മില്‍ എന്താണ് വ്യത്യാസം’ എന്നും മല്ലിക സുകുമാരന്‍ പറയുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

നിർമാതാവിനെതിരെ വ്യാജ ലൈംഗികാരോപണം; നടി ശിൽപ്പാ ഷിൻഡെയെ അറസ്റ്റ് ചെയ്യണമെന്ന് പുരുഷാവകാശ സംഘടന, സോഷ്യൽ മീഡിയയിൽ വൻ പ്രചാരണം

മുംബൈ: പ്രശസ്ത ടെലിവിഷൻ താരം ശിൽപ്പാ ഷിൻഡെ മുൻപ് ഒരു പ്രമുഖ നിർമാതാവിനെതിരെ ഉന്നയിച്ച ലൈംഗികാരോപണം വ്യാജമായിരുന്നുവെന്ന് വെളിപ്പെടുത്തിയതിന് പിന്നാലെ അവർക്കെതിരെ നിയമനടപടികൾ ശക്തമാക്കണമെന്ന് ആവശ്യമുയരുന്നു. നിർമാതാവിനെതിരെ മനഃപൂർവ്വം വ്യാജ ലൈംഗികാരോപണം ഉന്നയിച്ച്...

100 ശതമാനം എഥനോളിൽ ഓടുന്ന വാഗൺആർ ഫ്ളെക്സ് ഫ്യുവൽ പുറത്തിറക്കി മാരുതി; ഇന്ധന വിപ്ലവത്തിന് തുടക്കം

ന്യൂഡൽഹി: ഇന്ത്യൻ വാഹന വിപണിയിൽ വൻ വിപ്ലവത്തിന് തുടക്കം കുറിച്ചുകൊണ്ട് തങ്ങളുടെ ജനപ്രിയ ഹാച്ച്ബാക്കായ വാഗൺആറിന്റെ അതീവ നൂതനമായ ഫ്‌ളെക്‌സ് ഫ്യുവൽ വകഭേദം മാരുതി സുസുക്കി ഔദ്യോഗികമായി വിപണിയിലിറക്കി. ന്യൂഡൽഹിയിൽ നടന്ന പ്രമുഖ...

തമിഴ്നാട്ടിൽ 14-കാരിക്ക് ലഹരിനൽകി കൂട്ടബലാത്സംഗം; കാറിൽ കൊണ്ടുപോയത് സഹോദരന്റെ സുഹൃത്ത്; ഒരു അറസ്റ്റ്

ചെന്നൈ: തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളിയിൽ 14 വയസ്സുകാരിയെ ലഹരിനൽകി ക്രൂരമായി ബലാത്സംഗം ചെയ്തു. കാറിൽ കയറ്റിക്കൊണ്ടുപോയി ലഹരി കലർന്ന പാനീയം നൽകി കൂട്ടബലാത്സംഗം ചെയ്തശേഷം വഴിയിൽ ഉപേക്ഷിക്കുകയായിരുന്നു. കഴിഞ്ഞദിവസം വൈകീട്ട് അഞ്ചുമണിയോടെ തിരുച്ചിറപ്പള്ളി ഗാന്ധി...

വിയ്യൂർ ജയിലിൽ റിമാൻഡ് തടവുകാരൻ മരിച്ചു; മരണത്തിന് കാരണം ക്രൂരമായ മർദ്ദനമെന്ന് ബന്ധുക്കളുടെ പരാതി

തൃശൂർ: തൃശൂരിൽ വിയ്യൂർ ജയിലിൽ റിമാൻഡിൽ കഴിഞ്ഞിരുന്ന യുവാവ് മരണപ്പെട്ടതിന് പിന്നിൽ ജയിൽ അധികൃതരുടെയും പോലീസിന്റെയും ക്രൂരമായ മർദ്ദനമാണെന്ന ഗുരുതരമായ പരാതിയുമായി ബന്ധുക്കൾ രംഗത്തെത്തി. വിയ്യൂർ ജില്ലാ ജയിലിൽ കഴിഞ്ഞിരുന്ന റിമാൻഡ് തടവുകാരൻ...

വിരമിക്കൽ പ്രായം ഉയർത്തണം, ഉദാരമായ സ്വകാര്യ നിക്ഷേപം വേണം; നഷ്ടത്തിലോടുന്ന പൊതുമേഖലാ സ്ഥാപനങ്ങള്‍ പൂട്ടണം, കേന്ദ്രത്തിന്റെ പാതയില്‍ കേരളവും

തിരുവനന്തപുരം: കേരളത്തിൽ യുഡിഎഫ് സർക്കാർ അധികാരത്തിലേറിയതിന് തൊട്ടുപിന്നാലെ സംസ്ഥാനത്തിന്റെ യഥാർത്ഥ ധനസ്ഥിതി വ്യക്തമാക്കിക്കൊണ്ട് അതീവ നിർണായകമായ ധവളപത്രം നിയമസഭയിൽ സമർപ്പിച്ചു. കടുത്ത തീരുമാനങ്ങളും അടിയന്തിര നടപടികളും കൈക്കൊള്ളേണ്ട ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് നിലവിൽ...

Popular this week