വേറിട്ട ലുക്കില്‍ നിമിഷ സജയന്‍; മാലിക്കിന്റെ പുതിയ പോസ്റ്റര്‍

ഫഹദ് ഫാസില്‍ നായകനാകുന്ന ഏറ്റവും പുതിയ ചിത്രമാണ് മാലിക്. മഹേഷ് നാരായണന്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ ഫോട്ടോകള്‍ നേരത്തെതന്നെ താരങ്ങള്‍ ഷെയര്‍ ചെയ്തിരുന്നു. ഇപ്പോഴിതാ സിനിമയിലെ നിമിഷ സജയന്റെ വേറിട്ട ലുക്കാണ് ചര്‍ച്ചയാകുന്നത്.

നിമിഷ സജയനൊപ്പം ഫോട്ടോയില്‍ ഫഹദും ഉണ്ട്. ഇതുവരെ കാണാത്ത ലുക്കിലാണ് നിമിഷ സജയന്‍ പ്രത്യക്ഷപ്പെട്ടത്. ഒട്ടേറെ പേരാണ് ഫോട്ടോയ്ക്ക് കമ്മന്റുകളുമായി രംഗത്ത് എത്തിയത്.

ചിത്രം കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് കേരളത്തില്‍ നടന്ന ചില യഥാര്‍ത്ഥ സംഭവങ്ങളെ ആസ്പതമാക്കിയുള്ളതാണ്. താരങ്ങള്‍ തന്നെയാണ് ഫോട്ടോ ഷെയര്‍ ചെയ്തിട്ടുള്ളത്. ചിത്രത്തിന്റെ തിരക്കഥയും മഹേഷ് നാരായണന്‍ തന്നെയാണ് നിര്‍വഹിച്ചിരിക്കുന്നത്.

കൊവിഡ് പശ്ചാത്തലത്തില്‍ സിനിമയുടെ റിലീസ് വൈകിയിരുന്നു. എന്നാല്‍ എല്ലാ പ്രതിസന്ധികളെയും മറികടന്ന് മേയ് 13 ന് ചിത്രം തിയറ്ററുകളിലെത്തും.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News